
ആഗ്ര: അമ്മയോട് മോശമായി പെരുമാറിയെന്നാരോപിച്ച് പാൽക്കാരനെ 17കാരൻ വെട്ടിക്കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ മഹാവൻ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. സംഭവത്തിൽ 17കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. യമുന എക്സ്പ്രസ് വേയിലാണ് പാൽക്കാരൻ പങ്കജ് (25) എന്നയാളുടെ മൃതദേഹം കണ്ടെത്തിയത്. രായയിലെ നാഗ്ല ധനുവ ഗ്രാമത്തിലെ താമസക്കാരനും പ്രാദേശിക ഗ്രാമത്തലവൻ്റെ മരുമകനുമായ പാൽക്കാരൻ കുട്ടിയുടെ അമ്മയുമായി ബന്ധം പുലർത്തിയിരുന്നതായി എസ്എസ്പി ശൈലേഷ് കുമാർ പാണ്ഡെ പറഞ്ഞു.
അമ്മയുമായുള്ള ബന്ധത്തിൽ മകൻ ഇയാൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ, ഭീഷണി അവഗണിച്ച് ഇരുവരും ബന്ധം തുടർന്നു. തുടർന്നാണ് കൊലപാതകത്തിൽ കലാശിച്ചത്. നവംബർ 16 ന് ഇരുവരും ഒരുമിച്ച് മദ്യപിച്ച ശേഷം അവരവരുടെ ബൈക്കിൽ പോയി. യാത്രയ്ക്കിടെ പ്രായപൂർത്തിയാകാത്തയാൾ കോടാലി ഉപയോഗിച്ച് പങ്കജിനെ ആക്രമിക്കുകയും തലയിലും കഴുത്തിലും മാരകമായി മർദ്ദിക്കുകയും ചെയ്തു.
പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ തലക്കും കഴുത്തിനും മൂർച്ചയുള്ള ആയുധങ്ങൾ ഉപയോഗിച്ചേറ്റ ക്ഷതമാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചതായി പൊലീസ് പറഞ്ഞു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. കൊലപാതകത്തിൻ്റെ വിശദാംശങ്ങൾ വെളിപ്പെടുത്തി. കൊലപാതകത്തിന് ഉപയോഗിച്ച ആയുധം കണ്ടെടുത്തു. തുടർ നിയമനടപടികൾ പുരോഗമിക്കുകയാണ്. ജുവനൈൽ മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കുമെന്ന് എഎസ്പി അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]