

കോട്ടയത്ത് സ്റ്റാർ ജംഗ്ഷനിൽ കെഎസ്ഇബി ഓഫീസിന് സമീപത്ത് നിന്ന് സ്വർണ്ണ മാല കളഞ്ഞ് കിട്ടി ; മാലയുടെ ഉടമസ്ഥർ വെസ്റ്റ് പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടുക
സ്വന്തം ലേഖകൻ
കോട്ടയം: കോട്ടയത്ത് എംസി റോഡിൽ സ്റ്റാർ ജംഗ്ഷനിലുള്ള കെഎസ്ഇബി ഓഫീസിന് സമീപത്ത് നിന്ന് സ്വർണ്ണ മാല കളഞ്ഞ് കിട്ടി.
കെഎസ്ഇബി സെൻട്രൽ സെക്ഷനിലെ ലൈൻമാനും കുമരകം സ്വദേശിയുമായ അരുണിന് ആണ് മാല കിട്ടിയത്. ഇദ്ദേഹം മാല എ ഇ അനൂപ് രാജ് വി പി യെ ഏൽപ്പിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
തുടർന്ന് എ ഇ വെസ്റ്റ് പൊലീസ് സ്റ്റേഷനിലേക്ക് മാല കൈമാറുകയായിരുന്നു. മാലയുടെ ഉടമസ്ഥർ അടയാള സഹിതം വെസ്റ്റ് പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടുക. 0481 256 7210
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]