തൃശൂർ: ചരിത്രപ്രസിദ്ധമായ തിരുവില്വാമലയിലെ പുനർജനി നൂഴൽ നവംബർ 23 വ്യാഴാഴ്ച നടക്കും. ക്ഷേത്രനഗരിയായ തിരുവില്വാമലയിലെ ഏറെ പുരാതനമായ ആചാര സ്ഥലമാണ് പുനർജനി ഗുഹ. വില്വാദ്രിനാഥ ക്ഷേത്രത്തിൽ നിന്ന് ഏകദേശം മൂന്ന് കിലോമീറ്റർ കിഴക്കായി വില്വാമലയിലാണ് ഭക്തജനങ്ങൾക്കും അന്വേഷണ തൽപ്പർക്കും അത്ഭുതമായ പുനർജനി ഗുഹ സ്ഥിതി ചെയ്യുന്നത്.
പരശുരാമൻ 21 വട്ടം നിഗ്രഹം ചെയ്ത ക്ഷത്രിയരുടെ പ്രേതങ്ങൾക്ക് വീണ്ടും ജന്മമെടുത്ത് പാപമൊടുക്കി മുക്തി നേടാൻ കഴിയില്ല എന്നതിനാൽ ദേവഗുരു ബൃഹസ്മതിയുടെ ഉപദേശപ്രകാരം വിശ്വകർമ്മാവിനാൽ പണി കഴിച്ചതാണ് പുനർജനി ഗുഹ എന്നതാണ് ഐതിഹ്യം. പ്രേതാത്മാക്കൾ ഓരോ പ്രാവശ്യവും ഗുഹ നൂഴുമ്പോഴും ഓരോ ജന്മത്തെ പാപം നയിക്കുന്നു, അതിനെ നിരന്തരമായ നൂഴലിലൂടെ ജന്മജന്മർജിത പാപമൊടുക്കി മുക്തി ലഭിക്കും എന്നും വിശ്വാസം.
ബ്രഹ്മ-വിഷ്ണു- മഹേശ്വരന്മാരുടെ സാന്നിദ്ധ്യം വരുത്തിയാണ് വിശ്വകർമ്മാവ് ഗുഹാമുഖം പണി ആരംഭിച്ചത്. ഐരാവതത്തിൽ ഏറി ദേവേന്ദ്രനും മറ്റെല്ലാ ദേവന്മാരും പുനർജനിയുടെ നിർമ്മാണ പ്രക്രിയയ്ക്ക് സാന്നിധ്യം വഹിക്കാൻ എത്തി എന്നും ഐതിഹ്യം പറയുന്നു. ഗുഹയുടെ നിർമ്മാണം പൂർത്തിയായ ദേവന്മാരും പുനർജനി ബ്രാഹ്മണന്മാരും പുനർജനി നൂഴുന്നത് വൃശ്ചിക മാസത്തിലെ വെളുത്ത പക്ഷ ഏകാദശിയായ ഗുരുവായൂർ ഏകാദശി നാളിലാണ്. മറ്റു ദിവസങ്ങളിൽ ഗുഹ നൂഴുന്നത് പ്രേതാത്മാക്കളാണെന്ന് വിശ്വാസമാണ് ഗുരുവായൂർ ഏകാദശി ദിവസം മാത്രം ഭക്തജനങ്ങൾ നാമോചരണത്തോടെ ഗുഹനൂഴുന്നതിന്റെ കാരണം.