നവ കേരള സദസിന് മുഖ്യമന്ത്രിയെ അഭിവാദ്യം അർപ്പിക്കാൻ എൽ പി സ്കൂൾ വിദ്യാർത്ഥികളെ പെരുവഴിയിൽ നിർത്തി. തലശേരി ചെമ്പാട് എൽ പി സ്കൂളിലെ വിദ്യാർത്ഥികളെ റോഡിൽ ഇറക്കിയതിനെതിരെ എംഎസ്എഫ് രംഗത്തെത്തി. പെരുവഴിയിൽ വെയിലത്ത് നിർത്തിയതിന് പ്രധാന അധ്യാപകനെതിരെ നടപടി ആവശ്യപ്പെട്ട് എംഎസ്എഫ് ബാലാവകാശ കമ്മീഷന് പരാതി നൽകി.(MSF Complaint Against Nava Kerala Sadas)
യാത്രയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെ അഭിവാദ്യം ചെയ്യാൻ വിദ്യാർഥികളെ വെയിലത്ത് നിർത്തിയെന്നാണ് പരാതി. തലശേരി ചെമ്പാട് എൽ പി സ്കൂൾ വിദ്യാർത്ഥികളെ വെയിലത്ത് നിർത്തി മുദ്രാവാക്യം വിളിപ്പിച്ചെന്നുമാണ് എംഎസ്എഫ് നൽകിയ പരാതിയിൽ പറയുന്നത്.
Read Also: ജീവന് രക്ഷിക്കാനാണ് ശ്രമിച്ചത്; DYFIയുടേത് മാതൃകാപ്രവര്‍ത്തനം, ഇനിയും തുടരണം; മുഖ്യമന്ത്രി
ബാലാവകാശ നിയമങ്ങളെ കാറ്റിൽ പറത്തിയുള്ള കടുത്ത ബാലാവകാശ ലംഘനമാണ് നടന്നതെന്ന് എംഎസ്എഫ് ആരോപിച്ചു. ഹെഡ്മാസ്റ്റർക്കും മറ്റ് സ്കൂൾ സ്റ്റാഫിനുമെതിരെ നടപടി വേണമെന്നും ആവശ്യമുയർത്തിയിട്ടുണ്ട്.
സർക്കാറിന്റെ നവ കേരള സദസ് പരിപാടിക്ക് വിദ്യാർത്ഥികളെ പങ്കെടുപ്പിക്കുന്നതിനെതിരെയും എംഎസ്എഫ് രംഗത്തെത്തി. ക്ലാസ് മുടക്കി വിദ്യാർഥികളെ കൊണ്ടുപോകാൻ ശ്രമിച്ചാൽ തടയുമെന്ന് എംഎസ്എഫ് അറിയിച്ചു. ഇത് സംബന്ധിച്ച് എംഎസ്എഫ് സംസ്ഥാന കമ്മിറ്റി മണ്ഡലം കമ്മിറ്റികൾക്ക് നിർദേശം നൽകി.
Story Highlights: MSF Complaint Against Nava Kerala Sadas
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]