ട്രിപ്പോളി: ലിബിയയിലെ ബെന്ഗാസിയില് മക്കളെ കൊന്ന് പിതാവ് ജീവനൊടുക്കി. അല്‍-ഹവാരി സ്വദേശിയായ ഹസന് അല്‍- സവി എന്നയാളാണ് തന്റെ ഏഴ് മക്കളെ വെടിവെച്ച് കൊന്ന ശേഷം ജീവനൊടുക്കിയത്.
ബെന്‍ഗാസിയിലെ അല്‍-ഹവാരി പ്രദേശത്ത് നിര്‍ത്തിയിട്ട കാറിലായിരുന്നു ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
കാറില്‍ നിന്ന് ദുര്‍ഗന്ധം വന്നതിനെ തുടര്‍ന്ന് നാട്ടുകാര്‍ കാര്‍ തുറന്ന് നോക്കിയതോടെയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. യാര്, ഖൈറല്ല, ലമാര്‍, മുഹമ്മദ്, അബ്ദുറഹ്മാന്, അബ്ദുറഹീം, അഹ്മദ് എന്നിവരാണ് കൊല്ലപ്പെട്ടത്.
അഞ്ച് മുതല്‍ 13 വയസ് വരെയുള്ള ഏഴ് കുട്ടികളാണ് കൊല്ലപ്പെട്ടത്. തലയില്‍ വെടിയേറ്റ നിലയിലായിരുന്നു കുട്ടികളുടെ മൃതദേഹം.
ചില കുട്ടികളുടെ മൃതദേഹം ലഭിച്ചത് യൂണിഫോം ധരിച്ച നിലയിലായിരുന്നു. മാനസികാസ്വസ്ഥ്യത്തെ തുടര്‍ന്നാവാം പിതാവ് കൃത്യം നടത്തിയതെന്നും പിന്നാലെ ജീവനൊടുക്കിയതാകാമെന്നുമാണ് പ്രാഥമിക നിഗമനം.
ഭാര്യയുമായി പിരിഞ്ഞ് ജീവിക്കുകയാണ് ഇയാള്‍. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

