പാലക്കാട്: പുലിയുടെ സാന്നിധ്യത്തെ തുടർന്ന് അടച്ചിട്ട മുള്ളി ട്രൈബൽ ജിഎൽപി സ്കൂൾ നാളെ പ്രവർത്തനം പുനരാരംഭിക്കും.
വന്യജീവി ശല്യം തടയാൻ ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്താമെന്ന് വനംവകുപ്പ് ഉറപ്പുനൽകിയതോടെയാണ് സ്കൂൾ തുറക്കാൻ തീരുമാനിച്ചത്. പുലിയെ പിടികൂടാൻ കൂട്, സ്കൂളിന് ചുറ്റും കമ്പിവേലി, നിരീക്ഷണ ക്യാമറ എന്നിവ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സ്കൂൾ അധികൃതർ വനംവകുപ്പ് മന്ത്രിക്ക് നിവേദനം നൽകിയിട്ടുണ്ട്.
നിലവിൽ സ്കൂൾ പരിസരത്ത് വനംവകുപ്പ് നിരീക്ഷണം ശക്തമാക്കി. അറുപതോളം വിദ്യാർത്ഥികൾ പഠിക്കുന്ന സ്കൂളിന് സമീപം കഴിഞ്ഞ ദിവസമാണ് പുലിയെ കണ്ടത്.
രക്ഷിതാക്കളുടെ ആശങ്കയെ തുടർന്നായിരുന്നു സ്കൂളിന് അവധി പ്രഖ്യാപിച്ചത്. വിഷയം സബ് കളക്ടറുടെ നേതൃത്വത്തിൽ നടക്കുന്ന അദാലത്തിൽ ഉന്നയിക്കുമെന്നും സ്കൂൾ അധികൃതർ വ്യക്തമാക്കി.
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

