

സാമ്പത്തിക പ്രതിസന്ധി ; 13 സബ്സിഡി സാധനങ്ങളുടെ വില അടിയന്തരമായി വർധിപ്പിക്കണമെന്ന് ആവശ്യവുമായി സപ്ലൈകോ
സ്വന്തം ലേഖകൻ
തിരുവനന്തപുരം : 13 സബ്സിഡി സാധനങ്ങളുടെ വില അടിയന്തരമായി വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സപ്ലൈകോ സർക്കാരിനെ സമീപിച്ചു. 20–30% വില കുറച്ച് ഫ്രീ സെയിൽ സബ്സിഡി നിരക്കിൽ നൽകുന്ന 28 ഉൽപന്നങ്ങളുടെ വില കൂട്ടണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
സ്ഥാപനത്തിലെ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ മറ്റു വഴിയില്ലെന്നാണു സപ്ലൈകോയുടെ വാദം. സപ്ലൈകോയുടെ കത്ത് ഭക്ഷ്യപൊതുവിതരണ മന്ത്രി സർക്കാരിന്റെ പരിഗണനയ്ക്കു സമർപ്പിച്ചു. 500 കോടി രൂപ ഉടൻ കിട്ടാതെ പിടിച്ചുനിൽക്കാനാവില്ലെന്നും സപ്ലൈകോ സർക്കാരിനെ അറിയിച്ചിട്ടുണ്ട്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
11 വർഷമായി വിപണി ഇടപെടൽ നടത്തിയ ഇനത്തിൽ 1525.34 കോടി രൂപ സർക്കാർ സപ്ലൈകോയ്ക്കു നൽകാനുണ്ട്. കോവിഡ് കാലത്തും മറ്റും കിറ്റ് നൽകിയ ഇനത്തിൽ ലഭിക്കേണ്ട തുകയും ഇതിലുണ്ട്. ഇക്കൊല്ലം ബജറ്റിൽ സപ്ലൈകോയ്ക്കു നീക്കിവച്ചത് 190.80 കോടി രൂപയാണ്. ഇതിൽ 140 കോടി രൂപ നൽകി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]