മധ്യപ്രദേശ്: ഇന്ത്യക്ക് ഇന്ന് അസാധ്യമായി ഒന്നുമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച പറഞ്ഞു. രാജ്യത്തിന്റെ സ്വപ്ന പദ്ധതി മനുഷ്യ ബഹിരാകാശ യാത്രാ ദൗത്യമായ ഗഗൻയാനിലെ പ്രധാന പരീക്ഷണം പൂർത്തിയാക്കി മണിക്കൂറുകൾക്ക് ശേഷം, തന്റെ സർക്കാർ ദീർഘകാല വീക്ഷണത്തോടെയാണ് പ്രവർത്തിക്കുന്നതെന്ന് അഭിപ്രായപ്പെട്ടു.ആർട്ടിക്കിൾ 370 റദ്ദാക്കൽ, മുത്തലാഖ് നിരോധനം, ചരക്ക് സേവന നികുതി നടപ്പാക്കൽ തുടങ്ങിയ നിരവധി ജോലികൾ കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ പൂർത്തീകരിച്ചു.
ഗ്വാളിയോറിലെ സിന്ധ്യ സ്കൂളിന്റെ 125-ാം സ്ഥാപക ദിനത്തിൽ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തിലെ മുൻ ഭരണാധികാരികളായ സിന്ധ്യ കുടുംബത്തിന്റെ സംഭാവനയെയും അദ്ദേഹം പ്രശംസിച്ചു. സ്കൂൾ ബോർഡ് ഓഫ് ഗവർണേഴ്സ് പ്രസിഡന്റും കേന്ദ്രമന്ത്രിയുമായ ജ്യോതിരാദിത്യ സിന്ധ്യയും പങ്കെടുത്തു. നിരവധി കാര്യങ്ങൾ അദ്ദേഹത്തിന്റെ സർക്കാർ നേടിയിട്ടുണ്ടെന്നും പ്രധാന മന്ത്രി കൂട്ടിച്ചേർത്തു.
” ഞങ്ങൾ ഗഗൻയാൻ വിജയകരമായി പരീക്ഷിച്ചു,” ഇന്ത്യയുടെ മോഹമായ മനുഷ്യ ബഹിരാകാശ ദൗത്യമായ ഗഗൻയാനിലെ ആദ്യത്തെ പരീക്ഷണ പറക്കൽ ശ്രീഹരിക്കോട്ടയിൽ പൂർത്തിയാക്കിയതിനെ പരാമർശിച്ച് പ്രധാനമന്ത്രി പറഞ്ഞു.
ബഹിരാകാശ നിലയത്തിന്റെ വിക്ഷേപണം, തേജസ് യുദ്ധവിമാന പദ്ധതിയുടെ വിജയം, തദ്ദേശീയമായി നിർമ്മിച്ച വിമാനവാഹിനിക്കപ്പൽ ഐഎൻഎസ് വിക്രാന്ത് എന്നി നേട്ടങ്ങളെയും അദ്ദേഹം പ്രസംഗത്തിൽ പരാമർശിച്ചു.