
പാദങ്ങൾ വിണ്ടുകീറുന്നത് ഇന്ന് ചിലരിലെങ്കിലും കാണുന്ന പ്രശ്നമാണ്. തണുപ്പുകാലത്താണ് ഈ പ്രശ്നം കൂടുതൽ രൂക്ഷമാകുന്നത്. കാലുകളുടെ ചർമ്മത്തിലെ ഈർപ്പം നഷ്ടപ്പെടുന്ന അവസ്ഥയാണ് കാൽ വിണ്ടുകീറാൻ കാരണം. പാദങ്ങൾ വിണ്ടുകീറുമ്പോൾ പലർക്കും അസഹനീയമായ വേദനയും അനുഭവപ്പെടാറുണ്ട്. പാദങ്ങൾ വിണ്ടുകീറുന്നത് തടയാൻ ഇതാ ചില പൊടികെെകൾ…
ഒന്ന്…
രാത്രി കിടക്കുന്നതിന് മുൻപായി അൽപ്പം വെളിച്ചെണ്ണയോ എള്ളെണ്ണയോ ഉപയോഗിച്ച് പാദങ്ങൾ നന്നായി മസാജ് ചെയ്യുക. ഇത് പതിവായി ചെയ്യുന്നത് പാദങ്ങളിലെ വിണ്ടുകീറൽ തടയുന്നു.
രണ്ട്…
കാൽ ബക്കറ്റ് വെള്ളമെടുത്ത് അതിൽ ഒരു നാരങ്ങ പിഴിയുക. പാദം അതിലിറക്കി വെച്ച് കുതിർത്തതിന് ശേഷം പ്യുമിക് സ്റ്റോൺ ഉപയോഗിച്ച് വിള്ളലുള്ള ഭാഗങ്ങൾ ഉരച്ച് കഴുകുക. ആഴ്ചയിൽ രണ്ട് തവണ ഇത് ചെയ്യണം. ഇത് പാദത്തിലെ വിള്ളൽ ഇല്ലാതാക്കുന്നു.
മൂന്ന്…
വാസ്ലിൻ ഉപയോഗിച്ച് പാദത്തിലെ വിള്ളൽ ഇല്ലാതാക്കാം. കാൽ കഴുകി നന്നായി തുടയ്ക്കുക. ഒരു സ്പൂൺ വാസലിനും, ഒരു നാരങ്ങയുടെ നീരും ചേർത്ത് വിള്ളലുള്ള ഭാഗങ്ങളിൽ തേച്ച് പിടിപ്പിക്കുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഇത് ചെയ്യാവുന്നതാണ്.
Last Updated Oct 22, 2023, 1:46 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]