
ഗാസ- അതിര്‍ത്തിയില്‍ ഗാസ മുനമ്പിന് സമീപം തങ്ങളുടെ ടാങ്ക് അബദ്ധത്തില്‍ ഈജിപ്ഷ്യന്‍ പ്രദേശത്തേക്ക് വെടി പായിച്ചുവെന്ന് ഇസ്രായില്‍. സംഭവം അന്വേഷിക്കുകയാണ്.
ഇക്കാര്യത്തില്‍ ഇസ്രായിലി ഡിഫന്‍സ് ഫോഴ്സ് ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്. വിശദവിവരങ്ങള്‍ പരിശോധിച്ച് വരികയാണെന്നും ഇസ്രായില്‍ സൈന്യം പറഞ്ഞു.
ഗാസ മുനമ്പിലെ ഖാന് യൂനിസിന് സമീപം ഒരു ഇസ്രായേല്‍ ടാങ്കും രണ്ട് ബുള്‍ഡോസറുകളും തകര്‍ത്തതായും ഇസ്രായില്‍ നടത്തിയ കര ആക്രമണം ചെറുത്തുവെന്നും ഹമാസിന്റെ സൈനിക വിഭാഗമായ ഖസ്സാം ബ്രിഗേഡ്സ്. ടെലിഗ്രാം ആപ്പിലൂടെ നടത്തിയ പ്രസ്താവനയിലാണ് അല്‍ഖസ്സാം ബ്രിഗേഡ്സിന്റെ അവകാശവാദം.
‘അതിര്‍ത്തി കടന്ന് ഏതാനും മീറ്ററുകള്‍ക്കുള്ളില്‍ ഖാന് യൂനിസിന്റെ കിഴക്ക് ഭാഗത്ത് നടത്തിയ പതിയിരുന്നാക്രമണത്തില്‍ തങ്ങളുടെ പോരാളികള്‍ കവചിത ഇസ്രായേലി സേനയെ തുരത്തി. പോരാളികള്‍ ധീരമായി സേനയുമായി ഏറ്റുമുട്ടുകയും സുരക്ഷിതമായി താവളങ്ങളിലേക്ക് മടങ്ങുകയും ചെയ്തതായും പ്രസ്താവനയില്‍ തുടര്‍ന്നു.
ഇക്കാര്യത്തില്‍ ഇസ്രായിലിന്റെ ഔദ്യോഗിക പ്രസ്താവനകളൊന്നും വന്നിട്ടില്ല. 2023 October 22 International title_en: Israel army says mistakenly hit Egyptian position near Gaza border …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]