

കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് ഇന്ത്യയും ന്യൂസീലൻഡും തമ്മിലുള്ള ലോകകപ്പ് മത്സരം താത്കാലികമായി നിർത്തിവച്ചത് വീണ്ടും തുടങ്ങി; ഇന്ത്യക്ക് 15.4 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 100 റൺസ്
സ്വന്തം ലേഖകൻ
ധരംശാല: മൂടല്‍ മഞ്ഞിനെ തുടര്‍ന്നു നിര്‍ത്തി വച്ച ഇന്ത്യ- ന്യൂസിലന്‍ഡ് പോരാട്ടം പുനരാരംഭിച്ചു. ഇന്ത്യക്ക് രണ്ട് വിക്കറ്റുകള്‍ നഷ്ടമായി. മത്സരം തുടങ്ങിയതിനു പിന്നാലെ മികച്ച രീതിയില്‍ ബാറ്റ് ചെയ്തു വന്ന ശ്രേയസ് അയ്യരാണ് പുറത്തായത്. താരത്തെ രണ്ടാം വരവില്‍ ട്രെന്‍ന്റ് ബോള്‍ട്ടാണ് മടക്കിയത്. ശ്രേയസ് ആറ് ഫോറുകൾ സഹിതം 29 പന്തിൽ 33 റൺസെടുത്തു.
നിലവില്‍ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സെന്ന നിലയില്‍. 26 റണ്‍സുമായി വിരാട് കോഹ്ലിയും 14 റണ്‍സുമായി കെഎല്‍ രാഹുലും ക്രീസില്‍. ഓപ്പണര്‍മാരായ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ശുഭ്മാന്‍ ഗില്ലുമാണ് പുറത്തായത്. ലോക്കി ഫെര്‍ഗൂസനാണ് രണ്ട് വിക്കറ്റുകളും നേടിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
കളി നിര്‍ത്തും മുന്‍പ് ഇന്ത്യക്ക് ഓപ്പണര്‍മാരെ നഷ്ടമായിരുന്നു. വെടിക്കെട്ട് തുടക്കം നല്കി ക്യാപ്റ്റന്‍ രോഹിത് ശര്‍മ മടങ്ങി. പിന്നാലെ ശുഭ്മാന്‍ ഗില്ലും പുറത്തായി. നാല് വീതം സിക്സും ഫോറും സഹിതം 40 പന്തില്‍ 46 റണ്‍സെടുത്തു രോഹിത് മടങ്ങി. ഗില്‍ 31 പന്തില്‍ അഞ്ച് ഫോറുകള്‍ സഹിതം 26 റണ്‍സെടുത്തും പുറത്തായി.
ലോക്കി ഫെര്ഗൂസന് ഇന്ത്യന്‍ നായകനെ ക്ലീന്‍ ബൗള്‍ഡാക്കി. ഒന്നാം വിക്കറ്റില്‍ രോഹിത്- ഗില്‍ സഖ്യം 71 റണ്‍സ് ചേര്‍ത്തു. ഗില്ലിനേയും ഫെര്ഗൂസന് തന്നെയാണ് പുറത്താക്കിയത്. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡിനു ഡാരില്‍ മിച്ചലിന്റെ സെഞ്ച്വറിയും രചിന് രവീന്ദ്ര നേടിയ അര്‍ധ സെഞ്ച്വറിയുമാണ് പൊരുതാവുന്ന സ്കോര്‍ സമ്മാനിച്ചത്. ആദ്യം ബാറ്റ് ചെയ്ത് അവര്‍ നിശ്ചിത ഓവറില്‍ 273ന് എല്ലാവരും പുറത്തായി. ടോസ് നേടി ഇന്ത്യ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]