

നവരാത്രി; പുസ്തകങ്ങളും ആയുധങ്ങളും പൂജവച്ച് വിശ്വാസികള്‍; . നവരാത്രി ആഘോഷങ്ങളോടനുബന്ധിച്ച് സംസ്ഥാനത്തെ വിവിധ ക്ഷേത്രങ്ങളില്‍ വിശ്വാസികളുടെ വൻ തിരക്ക്
സ്വന്തം ലേഖകൻ
തിരുവനന്തപുരം: നവരാത്രി ഉത്സവങ്ങളുടെ ഭാഗമായി പുസ്തകങ്ങളും ആയുധങ്ങളും പൂജവയ്ക്കുന്ന ചടങ്ങുകള്‍ ക്ഷേത്രങ്ങളില്‍ നടന്നു. ഇന്നത്തെ അഷ്ടമി പൂജകള്‍ക്കും നാളെത്തെ നവമി പൂജകള്‍ക്കുംശേഷം 24ന് രാവിലെയാണ് പുജയെടുപ്പ്.
വിജയദശമി ദിനമായ 24നാണ് വിദ്യാരംഭചടങ്ങുകള്‍ നടക്കുക. നവരാത്രി ആഘോഷങ്ങളോടനുബന്ധിച്ച് സംസ്ഥാനത്തെ വിവിധ ക്ഷേത്രങ്ങളില്‍ വിശ്വാസികളുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം ഹിന്ദുക്കള്‍ക്കിടയില്‍ വളരെ പ്രചാരമുള്ള ഒരു ആഘോഷമാണ് നവരാത്രി. ഒന്‍പത് രാത്രിയും 10 പകലും ദുര്‍ഗ്ഗാ ദേവിയുടെ ഒന്‍പത് അവതാരങ്ങളെ പൂജിച്ചും പ്രാർത്ഥിച്ചുമാണ് ഈ ആഘോഷം കൊണ്ടാടുന്നത്. തിന്മയ്ക്ക് മേലുള്ള നന്മയുടെ വിജയമാണ് ഈ ആഘോഷത്തിന്റെ കാതല്‍.
മഹാകാല സംഹിത അനുസരിച്ച് വേദ കാലഗണനാ രീതി പ്രകാരം 4 നവരാത്രികള്‍ ഉണ്ട്. അവ ശാരദ് നവരാത്രി, ചൈത്ര നവരാത്രി, മാഘ ഗുപ്ത നവരാത്രി, ആഷാഢ ഗുപ്ത നവരാത്രി എന്നിവയാണ്. സെപ്റ്റംബര്‍-ഒക്ടോബര്‍ മാസത്തിലാണ് ശരദ് നവരാത്രി. ശാരദ് നവരാത്രിയാണ് രാജ്യമെമ്പാടും കടുത്ത ഭക്തിയോടും ആവേശത്തോടും കൂടെ കൊണ്ടാടുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]