സ്കോഡ തങ്ങളുടെ കൊഡിയാക്ക് എസ്യുവി നിര വിപുലീകരിച്ചു. പുതിയ എൻട്രി ലെവൽ വേരിയന്റായ ‘ലോഞ്ച്’ ആണ് പുതുതായി അവതരിപ്പിച്ചത്.
5 സീറ്റർ കോൺഫിഗറേഷനൊപ്പം ഡിസൈനിലും ഇന്റീരിയറിലും ചില മാറ്റങ്ങളോടെയാണ് ഈ പുതിയ വേരിയന്റ് എത്തുന്നത്. 39.99 ലക്ഷം രൂപയാണ് 2025 സ്കോഡ കൊഡിയാക്ക് ലോഞ്ച് വേരിയന്റിന്റെ എക്സ്-ഷോറൂം വില.
ഉയർന്ന വേരിയന്റുകളായ സ്പോർട്ലൈൻ, സെലക്ഷൻ എൽ & കെ എന്നിവയെക്കാൾ യഥാക്രമം 3.77 ലക്ഷം രൂപയും 5.97 ലക്ഷം രൂപയും കുറവാണ് ഈ പുതിയ മോഡലിന്. പുതിയ ലോഞ്ച് വേരിയന്റിന്റെ ഇന്റീരിയറിൽ ഗ്രേ നിറത്തിലുള്ള ഫോക്സ്-സ്യൂഡ്, ഫാബ്രിക് അപ്ഹോൾസ്റ്ററിയാണ് നൽകിയിരിക്കുന്നത്.
ഉയർന്ന വേരിയന്റുകളിലെ ത്രീ-സ്പോക്ക് സ്റ്റിയറിംഗ് വീലിനും 12.9 ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിനും പകരം, എൻട്രി ലെവൽ മോഡലിൽ ടു-സ്പോക്ക് സ്റ്റിയറിംഗ് വീലും 10.4 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് യൂണിറ്റുമാണ് സജ്ജീകരിച്ചിരിക്കുന്നത്. 725W, 13-സ്പീക്കർ പ്രീമിയം കാന്റൺ സൗണ്ട് സിസ്റ്റത്തിന് പകരം 100W, 9-സ്പീക്കർ ഓഡിയോ സിസ്റ്റമാണ് ഈ വേരിയന്റിലുള്ളത്.
360-ഡിഗ്രി ക്യാമറ, ജെസ്റ്റർ കൺട്രോളോടുകൂടിയ പവർഡ് ടെയിൽഗേറ്റ് തുടങ്ങിയ പ്രീമിയം ഫീച്ചറുകൾ കൊഡിയാക്ക് ലോഞ്ച് വേരിയന്റിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. അതേസമയം, മൂന്നാം നിര സീറ്റുകൾ ഒഴിവാക്കിയതിനാൽ 786 ലിറ്ററിന്റെ വലിയ ബൂട്ട് സ്പേസ് ഈ മോഡൽ വാഗ്ദാനം ചെയ്യുന്നു.
ഉയർന്ന വേരിയന്റുകളിൽ ഇത് 281 ലിറ്റർ മാത്രമാണ്. ഡിസൈനിലെ പ്രധാന മാറ്റം പുതിയ 18 ഇഞ്ച് മസീനോ അലോയ് വീലുകളാണ്.
മാജിക് ബ്ലാക്ക്, മൂൺ വൈറ്റ്, ഗ്രാഫൈറ്റ് ഗ്രേ എന്നീ മൂന്ന് നിറങ്ങളിൽ ലോഞ്ച് വേരിയന്റ് ലഭ്യമാണ്. അതേസമയം, സ്പോർട്ലൈൻ, സെലക്ഷൻ എൽ & കെ വേരിയന്റുകൾക്ക് റേസ് ബ്ലൂ, വെൽവെറ്റ് റെഡ്, സ്റ്റീൽ ഗ്രേ, ബ്രോങ്ക്സ് ഗോൾഡ് (ടോപ്പ് എൻഡ് ട്രിമ്മിൽ ലഭ്യമല്ല) തുടങ്ങിയ കൂടുതൽ കളർ ഓപ്ഷനുകളുണ്ട്.
പുതിയ കൊഡിയാക്ക് ലോഞ്ച് വേരിയന്റിലും നിലവിലുള്ള 2.0 ലിറ്റർ, 4 സിലിണ്ടർ ടർബോ പെട്രോൾ എഞ്ചിൻ തന്നെയാണ് തുടരുന്നത്. ഈ എഞ്ചിൻ പരമാവധി 204bhp കരുത്തും 320Nm ടോർക്കും ഉത്പാദിപ്പിക്കുന്നു.
7-സ്പീഡ് ഡ്യുവൽ-ക്ലച്ച് ഡിഎസ്ജി ഓട്ടോമാറ്റിക് ഗിയർബോക്സും ഓൾ-വീൽ ഡ്രൈവ് (AWD) സിസ്റ്റവും വഴി നാല് ചക്രങ്ങളിലേക്കും കരുത്ത് എത്തുന്നു. FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]