കൊൽക്കത്ത ∙ സിംഗപ്പുരിൽ സ്കൂബ ഡൈവിങ്ങിനിടെ
അസമീസ് ഗായകൻ സുബീൻ ഗാർഗിന് വിടനൽകി
. ഗുവാഹത്തിയിലെ സോണപ്പുരിൽ നടന്ന സംസ്കാര ചടങ്ങിന് പതിനായിരങ്ങളാണ് സാക്ഷിയായത്.
അസമീസ് സർക്കാരിന്റെ പൂർണ സംസ്ഥാന ബഹുമതികളോടെയായിരുന്നു സംസ്കാര ചടങ്ങുകൾ. സുബീൻ ഗാർഗിന്റെ ഇളയ സഹോദരി പാൽമി ബോർതാക്കൂർ അന്ത്യകർമങ്ങൾ നിർവഹിച്ചു.
സംസ്കാര സമയത്ത് സുബീൻ ഗാർഗിന്റെ ‘മായാബിനി’ എന്ന പ്രശസ്തമായ ഗാനം ആലപിച്ചതോടെ ആരാധകരും വികാരഭരിതരായി. പതിനായിരങ്ങളാണ് ‘മായാബിനി’ സംസ്കാര സമയത്ത് പാടിയത്.
The last time that I got to see
.
From now on he will live in Assam’s soul , mind and hearts… സംസ്കാര ചടങ്ങിനിടെ വിങ്ങിപ്പൊട്ടി കരഞ്ഞ സുബീൻ ഗാർഗിന്റെ ഭാര്യ ഗരിമ സൈകിയയുടെ മുഖം ആരാധകരെ ദുഃഖത്തിലാഴ്ത്തി. സുബീനെ അവസാനമായി ഒന്നുകാണാൻ ലക്ഷങ്ങളാണ് ഇന്നലെയും ഇന്നുമായി ഒഴുകി എത്തിയത്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വൻ സംഗീതാർച്ചനകൾ നടന്നു. ജനപങ്കാളിത്തംകൊണ്ട് ലോകത്തെ നാലാമത്തെ വലിയ സംസ്കാരച്ചടങ്ങായി ലിംക ബുക്ക് ഓഫ് റെക്കോർഡ് രേഖപ്പെടുത്തിയിരുന്നു.
മൈക്കൽ ജാക്സൺ, പോപ് ഫ്രാൻസിസ്, എലിസബത്ത് രാജ്ഞി എന്നിവരുടേതിനൊപ്പമാണ് സുബീൻ ഗാർഗിന്റെ സംസ്കാര ചടങ്ങും റോക്കോർഡിട്ടത്.
ഇന്ത്യ കണ്ട ഏറ്റവും വലിയ വിലാപയാത്രയായിരുന്നു ഗുവാഹത്തിയിൽ ഇന്നലെ നടന്നത്.
അതേസമയം സൂബിന് സംഭവിച്ച അപകടത്തിൽ ദുരൂഹതയുണ്ടെന്ന് ആരാധകർ ആരോപിച്ചതോടെ സംഭവത്തിൽ കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്. ജനരോഷം ഭയന്ന് സംഘാടകരും സുബീൻ ഗാർഗിന്റെ മാനേജരും അസമിലേക്ക് തിരിച്ചുവന്നിട്ടില്ല.
സുബീന്റെ സ്വദേശമായ ജോർഹട്ടിൽ അന്ത്യവിശ്രമം ഒരുക്കണമെന്നാവശ്യപ്പെട്ട് ആരാധകർ ഇന്നലെ ദേശീയപാത തടഞ്ഞിരുന്നു.
Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രം ചിത്രം zubeen.garg എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]