റിയാദ്: ബ്രസീലിന്റെ സൂപ്പര്‍ താരം നെയ്മര്‍ എവിടെയാണ്? പരിക്കിന്റെ പിടിയില്‍ നിന്ന് നെയ്മര്‍ രക്ഷപ്പെട്ടോ? നെയ്മര്‍ എപ്പോള്‍ തിരിച്ചുവരുമെന്നാാണ് ആരാധകരുടെ ചോദ്യം. എന്തായാലും ആരാധകര്‍ക്ക് ആശ്വസിക്കാനുള്ള വകയുണ്ട്. പരിക്കില്‍ നിന്ന് മോചിതനായ താരം തിരിച്ചുവരവിന്റെ പാതയിലാണ്. 2023 ഒക്ടോബര്‍ 23ന് ലോകകപ്പ് യോഗ്യതാ മത്സരത്തിനിടെയാണ് നെയ്മറിന് പരിക്കേറ്റത്. തുടര്‍ന്ന് ഒരു വര്‍ഷത്തോളമായി കളത്തിന് പുറത്താണ് താരം. സെപ്റ്റംപര്‍ 19ന് കളത്തിലേക്ക് താരം മടങ്ങിയെത്തുമെന്ന് സൂചനകളുണ്ടായിരുന്നെങ്കിലും ഫിറ്റ്നസ് ടെസ്റ്റില്‍ നെയ്മര്‍ പരാജയപ്പെട്ടു.
പുതിയ ക്ലബായ അല്‍ ഹിലാലിനായി അഞ്ച് മത്സരങ്ങള്‍ മാത്രമാണ് നെയ്മര്‍ കളത്തിലിറങ്ങിയത്. വലിയ തുക മുടക്കിയെത്തിച്ച നെയ്മറുടെ അഭാവത്തില്‍ ക്ലബും നിരാശയിലാണ്. അതിനിടെ ലിയോണല്‍ മെസി, ലൂയിസ് സുവരാസ് സഖ്യമുള്ള ഇന്റര്മയാമിലേക്ക് നെയ്മറെത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പക്ഷേ താരം പരിക്കിന്റെ പിടിയിലായതോടെ ട്രാന്‍സ്ഫര്‍ ചര്‍ച്ചകള്‍ക്ക് ചൂട് കുറഞ്ഞു. പരിശീലനം തുടങ്ങിയ താരം വലിയ സന്തോഷത്തിലാണെന്നാണ് ഒരു വീഡിയോ സൂചിപ്പിക്കുന്നത്. വീഡിയോ കാണാം…
Neymar on the 2034 World Cup: “People from all over the world will have a chance to learn more about Saudi culture, about the country, so it will be a great experience to be here with everyone”#Saudi2034bid 🇸🇦#GrowingTogether 💚
pic.twitter.com/kEoahPozNA
— AlHilal Saudi Club (@Alhilal_EN) September 23, 2024
🇸🇦Children of Sanad Association participated in #AlHilal celebrations on #SaudiNationalDay94 💙 pic.twitter.com/24QRRGwUC4
— AlHilal Saudi Club (@Alhilal_EN) September 23, 2024
പിഎസ്ജിയില്‍ നിന്ന് റെക്കോര്‍ഡ് തുകയ്ക്കാണ് താരം അല്‍ ഹിലാലിലെത്തിയത്. നെയ്മര്‍ തിരിച്ചെത്തുന്നത് ബ്രസീലിയന്‍ ടീമിനും ഗുണം ചെയ്യും. എന്തായാലും താരം എത്രവേഗം കളത്തില്‍ തിരിച്ചെത്തണമെന്ന് പ്രാര്‍ത്ഥനയിലാണ് ആരാധകര്‍.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]