
ന്യൂഡൽഹി: കുട്ടികളുടെ അശ്ലീല വീഡിയോയും ചിത്രങ്ങളും ഡൗൺലോഡ് ചെയ്ത് കാണുന്നതും സുക്ഷിക്കുന്നതും പോക്സോ നിയമപ്രകാരം കുറ്റകരമാണെന്ന് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് ഡി വെെ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ചാണ് വിധി പറഞ്ഞത്. കുട്ടികളുടെ അശ്ലീല വീഡിയോ കാണുന്നത് കുറ്റകരമല്ലെന്ന മദ്രാസ് ഹെെക്കോടതി ഉത്തരവ് റദ്ദാക്കിയാണ് വിധി പറഞ്ഞിരിക്കുന്നത്. വിധി പുറപ്പെടുവിക്കുന്നതിൽ ഹെെക്കോടതി ഗുരുതര പിഴവ് വരുത്തിയതായി സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
കുട്ടികളുടെ അശ്ലീല വീഡിയോ എന്ന് പറയുന്നത് മാറ്റണമെന്നും പകരം ലെെംഗിക ചൂഷണം ചെയ്യുന്നതും ദുരുപയോഗം ചെയ്യുന്നതുമായ വസ്തുക്കൾ എന്നാക്കണമെന്നും സുപ്രീംകോടതി നിർദേശിച്ചു. ഇതിനായി ഓർഡിനൻസ് പുറപ്പെടുവിക്കാൻ പാർലമെന്റിനോട് കോടതി ആവശ്യപ്പെട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]