അബുദാബി: യുഎഇയിൽ ജോലി ചെയ്യുന്ന എല്ലാവർക്കും ലേബർ കാർഡ് നിർബന്ധമാണ്. മാനവ വിഭവശേഷി എമിറേറ്റൈസേഷൻ മന്ത്രാലയം (മൊഹ്രെ) ആണ് തൊഴിലാളികൾക്ക് ഈ കാർഡ് നൽകുന്നത്. ജോലിയുണ്ട് എന്നതിന്റെ ഔദ്യോഗിക രേഖയാണ് ഈ കാർഡ്. കൂടാതെ തിരിച്ചറിയൽ രേഖയായും ഇത് ഉപയോഗിക്കാം.
നിങ്ങളുടെ ജോലി എന്താണ്, ഏത് കമ്പനിക്ക് വേണ്ടിയാണ് ജോലി ചെയ്യുന്നത്, വർക്ക് പെർമിറ്റിന്റെ കാലാവധി തുടങ്ങിയ എല്ലാ പ്രധാന വിവരങ്ങളും ഈ ലേബർ കാർഡിൽ ഉണ്ട്. സാധുവായ ഒരു ലേബർ കാർഡ് ഇല്ലാതെയാണ് നിങ്ങൾ യുഎഇയിൽ ജോലി ചെയ്യുന്നതെങ്കിൽ അത് നിയമവിരുദ്ധമാണ്. തൊഴിൽ നിയമങ്ങൾ പാലിക്കുന്നു എന്നതു മാത്രമല്ല, നിങ്ങൾക്ക് തൊഴിൽ സുരക്ഷ ഉറപ്പുവരുത്താനും ഈ കാഡ് സഹായിക്കും.
തൊഴിൽ ചെയ്യുന്ന സ്ഥാപനങ്ങൾ ഇവ കാർഡ് രൂപത്തിൽ നൽകിയില്ലെങ്കിലും ഇതിന്റെ ഒരു പകർപ്പ് ഓൺലൈനായി നിങ്ങൾ കയ്യിൽ സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്. ഓൺലൈനായി ഡൗൺലോഡ് ചെയ്ത് അതിന്റെ പ്രിന്റ് നിങ്ങൾക്ക് കൈവശം സൂക്ഷിക്കാവുന്നതാണ്. ഇതെങ്ങനെ ഡൗൺലോഡ് ചെയ്യാമെന്ന് നോക്കാം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ആദ്യം മൊഹ്രേയുടെ ഔദ്യോഗിക വെബ്സൈറ്റായ mohre.gov.ae യിൽ പോവുക. മുകൾ ഭാഗത്തായി ‘Services’ ക്ലിക്ക് ചെയ്യുക. അതിൽ ‘New Enquiry Services’ എടുക്കണം. അപ്പോൾ നിങ്ങൾ https://inquiry.mohre.gov.ae/ എന്ന മറ്റൊരു പേജിലേക്ക് പോകും. അതിൽ ‘Choose a Service’ എന്ന ഓപ്ഷൻ ക്ലിക് ചെയ്ത് ‘Print Electronic Work Permit’ എടുക്കുക. അതിൽ നിങ്ങളുടെ വർക്ക് പെർമിറ്റ് നമ്പർ, ട്രാൻസാക്ഷൻ നമ്പർ, പേഴ്സണൽ കോഡ്, ജനന തീയതി എന്നിവ നൽകി സെർച്ച് ബട്ടൺ അമർത്തുക. അപ്പോൾ നിങ്ങളുടെ ലേബർ കാഡ് ലഭിക്കുന്നതാണ്. ഇത് സ്ക്രീൻഷോട്ട് എടുത്തോ ഡൗൺലോഡ് ചെയ്തോ ഫോണിൽ സൂക്ഷിക്കാവുന്നതാണ്.