വാഷിംഗ്ടൺ : യു.എസ് സന്ദർശനത്തിനിടെ പ്രസിഡന്റ് ജോ ബൈഡന് പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്മാനിച്ച വെള്ളി ട്രെയിൻ മോഡൽ വൈറലായി. പ്രധാന ബോഗിയുടെ വശങ്ങളിൽ ‘ഡൽഹി – ഡെലവെയർ’ എന്ന് ഇംഗ്ലിഷിലും ഹിന്ദിയിലും ആലേഖനം ചെയ്തിട്ടുള്ള ട്രെയിൻ വിന്റേജ് മാതൃകയിലാണ് നിർമ്മിച്ചിട്ടുള്ളത്. ബൈഡന്റെ ജന്മദേശമാണ് ഡെലവെയർ. വശങ്ങളിൽ ഇന്ത്യൻ റെയിൽവേയ്സ് എന്നും ആലേഖനം ചെയ്തിട്ടുണ്ട്. ബൈഡന്റെ പത്നി ജിൽ ബൈഡന് മനോഹരമായ കാശ്മീരി പഷ്മിന ഷാളും മോദി സമ്മാനിച്ചു.
ട്രെയിൻ, അപൂർവ സമ്മാനം
92.5% വെള്ളി
നിർമ്മിച്ചത് മഹാരാഷ്ട്രയിലെ കരകൗശല വിദഗ്ദ്ധർ
ഇന്ത്യൻ ലോഹനിർമ്മാണ കലയുടെ പ്രതീകം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]