
.news-body p a {width: auto;float: none;}
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയും യു.എസ് പ്രസിഡന്റ് ജോ ബൈഡനും 2023 ജൂണിൽ ഒപ്പിട്ട 25,200 കോടിരൂപയുടെ ഇടപാട് പ്രകാരം ലഭിക്കുന്ന 31 അത്യാധുനിക എം.ക്യൂ-9ബി പ്രിഡേറ്റർ ഡ്രോണുകൾ സമുദ്രസുരക്ഷയിൽ ഇന്ത്യയ്ക്ക് ഏറെ കരുത്തേകും. 2020 മുതൽ നാവിക സേന ഈ ഡ്രോൺ പാട്ടത്തിനെടുത്ത് ഉപയോഗിക്കുന്നുണ്ട്.
യു.എസിലെ ജനറൽ അറ്റോമിക്സ് കമ്പനി നിർമ്മിക്കുന്ന ഡ്രോൺ ഇന്ത്യയിലെത്തിക്കും. പിന്നീട് ഇന്ത്യയിൽ നിർമ്മിക്കും.
ഉപയോഗം: നിരീക്ഷണം, ഇന്റലിജൻസ് ശേഖരണം, വ്യോമാക്രമണം
രണ്ട് വകഭേദങ്ങൾ: സ്കൈ ഗാർഡിയൻ, സീ ഗാർഡിയൻ. നാവികസേന ഉപയോഗിക്കുന്നത് സീ ഗാർഡിയൻ.
ഡ്രോണിന്റെ ഭാരം: 2,721 കിലോ, 5,670 കിലോഗ്രാം വരെ വഹിക്കും
40,000 അടി ഉയരത്തിലും ഭൂമിയോട് 250 മീറ്ററോളം താണും പറക്കും
40 മണിക്കൂർ തുടർച്ചയായി പറത്താം
വേഗത മണിക്കൂറിൽ 275 മൈൽ
നാല് ഹെൽഫയർ മിസൈലുകളും 450 കിലോ ബോംബുകളും
വിവാദം: ഡ്രോണുകൾ വാങ്ങുന്നത് അമിത വിലയ്ക്കാണെന്നും നിർമ്മിത ബുദ്ധി അടക്കം സൗകര്യങ്ങൾ ഇല്ലെന്നും കോൺഗ്രസ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]