
നിലപാടുകളും തുറന്നു പറച്ചിലുകളും കൊണ്ട് പലപ്പോഴും വർത്തകളിൽ ഇടം നേടാറുള്ള ആളാണ് അഖിൽ മാരാർ. ചാനൽ ചർച്ചകളിലും മറ്റും സജീവമായ അഖിലിനെ മലയാളികൾ ഏറ്റവും കൂടുതൽ അടുത്തറിയുന്നത് ബിഗ് ബോസ് മലയാളം സീസൺ അഞ്ചിലൂടെ ആണ്. ഹേറ്റേഴ്സുമായി ഷോയ്ക്ക് ഉള്ളിൽ പോയി വൻ ആരാധക വൃന്ദത്തെ സ്വന്തമാക്കിയാണ് അഖിൽ തിരിച്ചെത്തിയത്. ഒരുകാലത്ത് തന്നെ തള്ളിപ്പറഞ്ഞവർ ഇന്ന് തന്നെ സ്നേഹക്കുന്നത് കാണുമ്പോൾ സന്തോഷം തോന്നാറുണ്ടെന്ന് അഖിൽ തന്നെ പറഞ്ഞ കാര്യമാണ്. നിലവിൽ തന്റെ കുഞ്ഞ് വലിയ സ്വപ്നങ്ങൾ ഓരോന്നായി നിറവേറ്റി കൊണ്ടിരിക്കുകയാണ് മാരാർ. ഈ അവസരത്തിൽ തന്റെ പ്രതിഫലത്തെ കുറിച്ച് അഖിൽ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്.
“അഞ്ച് ലക്ഷം ആണ് ഞാൻ എനിക്കിട്ട വില. അത് തരുന്നവർ വിളിച്ചാൽ മതി, അല്ലെങ്കിൽ ഞാൻ പോകുന്നില്ലെന്ന് വിചാരിച്ചു. ആരും വിളിക്കില്ലെന്ന് വിചാരിക്കും പക്ഷേ വിളിച്ചവരുണ്ട്. ഒരു ഉദ്ഘാടനമെങ്കിലും കിട്ടിയാൽ മതിയല്ലോ. ഒരുകാലത്തും നമുക്ക് ആരും ഒരു വിലയും തന്നിട്ടില്ല. മൂവായിരം രൂപ വണ്ടിക്കൂലി പോലും തന്നിട്ടില്ല. എല്ലാക്കാലവും വിലയില്ലാത്തവനായി നമുക്ക് ജീവിക്കാൻ പറ്റോ ?. ഇപ്പോൾ മോഹൻലാൽ എന്ന മനുഷ്യന് നമ്മൾ കൊടുക്കുന്ന വില, സ്നേഹം എല്ലാം അച്ചീവ്മെന്റിന് അടക്കം ആണ് കൊടുക്കുന്നത്. അദ്ദേഹത്തെ ഒരു സിനിമയിലേക്കോ പരസ്യത്തിലേക്കോ വിളിച്ചാൽ അത്രത്തോളം വിറ്റുവരവ് ഉണ്ടാകും. അതുപോലെ എന്നെ ഒരു പരിപാടിക്കോ അഭിമുഖത്തിനോ വിളിച്ചാൽ നിങ്ങൾക്ക് സ്പോൺസേഴ്സ് വരും. അപ്പോൾ ഞാൻ മണ്ടനാവാൻ പാടില്ല”, എന്നാണ് അഖിൽ മാരാർ പറയുന്നത്. മൂവി വേൾഡ് മീഡിയയോട് ആയിരുന്നു നടന്റെ പ്രതികരണം.
ആരാലും ശ്രദ്ധിക്കപ്പെടാതെ അവഗണിക്കപ്പെട്ട് കിടന്ന താൻ ബിസിനസ് ക്ലാസിൽ യാത്ര ചെയ്യുന്നതിന്റെ വീഡിയോ അഖിൽ പങ്കുവച്ചത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തന്റെ ജീവിതവും പരിശ്രമവും ഇച്ഛാശക്തിയുമാണ് മറ്റുള്ളവർക്ക് തനിക്ക് നൽകാനുള്ള ഉപദേശമെന്നും അഖിൽ പറഞ്ഞിരുന്നു.
Last Updated Sep 23, 2023, 10:36 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]