
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
റാഞ്ചി – പ്രതിശ്രുത വരനൊപ്പം നടക്കാനിറങ്ങിയ യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു. പീഡനശേഷം 22-കാരിയുടെ ബാഗും മൊബൈൽ ഫോണും പ്രതികൾ കവർന്നു. ഝാർഖണ്ഡിലെ വെസ്റ്റ് സിംഗ്ഭും ജില്ലയിലെ മുഫാസിൽ പോലീസ് സ്റ്റേഷന് കീഴിലുള്ള ബരിജൽ ഗ്രാമത്തിന് അടുത്തുവെച്ച് കഴിഞ്ഞദിവസം വൈകുന്നേരമാണ് സംഭവം.
പ്രതിശ്രുത വരനൊപ്പം നടത്തത്തിനിടെ ഒരു സംഘം ഇരുവരെയും തട്ടിക്കൊണ്ടുപോകുകയായിരുന്നു. ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ച ശേഷം യുവാവിനെ മർദ്ദിച്ച് അവശരാക്കിയ പ്രതികൾ, യുവതിയെ കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. പിന്നീട് യുവതിയുടെ ബാഗും മൊബൈൽ ഫോണും മോഷ്ടിച്ച ശേഷം ഇരുവരെയും ഉപേക്ഷിച്ച് പ്രതികൾ രക്ഷപ്പെടുകയായിരുന്നു. തുടർന്ന് യുവാവ് വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി ഇരുവരെയും കൊണ്ടുപോവുകയായിരുന്നു. യുവതി സദർ ആശുപത്രിയിൽ ചികിത്സയിലാണ്. യുവതി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കിറ്റാഗുട്ടു ഗ്രാമത്തിൽ നിന്ന് അഞ്ചുപേരെ ഇന്നലെ രാത്രി പിടികൂടിയതായി പോലീസ് പറഞ്ഞു. ബാഗും മൊബൈൽ ഫോണും കണ്ടെടുത്തിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണെന്നും പ്രതികളെ മുഴുവൻ നിയമത്തിന് മുമ്പിൽ കൊണ്ടുവന്ന് ശക്ഷ ഉറപ്പാക്കുമെന്നും എസ്.പി അശുതോഷ് ശേഖർ പ്രതികരിച്ചു.