
ന്യൂഡൽഹി∙ റിലയൻസ് കമ്യൂണിക്കേഷൻസ് പ്രമോട്ടർ ഡയറക്ടർ
വീടുകളിലും സ്ഥാപനങ്ങളിലും സിബിഐ റെയ്ഡ്. 2000 കോടി രൂപയുടെ ബാങ്ക് തട്ടിപ്പു കേസുമായി ബന്ധപ്പെട്ടായിരുന്നു പരിശോധനയെന്ന് സിബിഐ വൃത്തങ്ങൾ അറിയിച്ചു.
അനിൽ അംബാനിയുടെ മുംബൈയിലെ വസതിയടക്കം റിലയൻസ് കമ്യൂണിക്കേഷനുമായി ബന്ധമുള്ള ആറിടങ്ങളിലായിരുന്നു പരിശോധന.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് 2000 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയതിന് റിലയൻസ് കമ്യൂണിക്കേഷനെതിരെ സിബിഐ കേസ് റജിസ്റ്റർ ചെയ്യുകയും ചെയ്തിട്ടുണ്ട്. ജൂലൈ 13ന് അനിൽ അംബാനിയെയും റിലയൻസ് കമ്യൂണിക്കേഷനെയും എസ്ബിഐ ‘തട്ടിപ്പ്’ വിഭാഗത്തിൽ പെടുത്തിയിരുന്നു.
തുടർന്ന് ജൂൺ 24ന് റിസർവ് ബാങ്കിന് റിപ്പോർട്ട് കൈമാറി. റിലയൻസ് കമ്യൂണിക്കേഷൻ വായ്പ വകമാറ്റി ചെലവഴിച്ചെന്നും റിസർവ് ബാങ്കിന് നൽകിയ റിപ്പോർട്ടിൽ എസ്ബിഐ പറയുന്നു.
തുടർന്ന് ആർബിഐയുടെ മാർഗനിർദേശമനുസരിച്ച് സിബിഐ കേസെടുക്കുകയായിരുന്നു.
വിവിധ ബാങ്ക് തട്ടിപ്പുകളുമായി ബന്ധപ്പെട്ടുള്ള കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അനിൽ അംബാനിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ചോദ്യം ചെയ്ത് ആഴ്ചകൾക്കകമാണ് സിബിഐ റെയ്ഡ്. അനിൽ അംബാനിയുമായി ബന്ധപ്പെട്ട
മുപ്പതിലേറെ ഇടങ്ങളിൽ ഇ.ഡി. പരിശോധന നടത്തുകയും ചെയ്തിരുന്നു.
2017ലും 2019ലും യെസ് ബാങ്കിന് അനുവദിച്ച മൂവായിരം കോടിയിലേറെ രൂപ വകമാറ്റി ചെലവഴിച്ചെന്നാണ് ഇ.ഡിയുടെ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളത്.
Disclaimer: വാർത്തയുടെ കൂടെയുള്ള ചിത്രം ചിത്രം X/SK Chakrabortyൽ നിന്ന് എടുത്തതാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]