
കോഴിക്കോട്∙
യുടെ അമ്മ പ്രേമകുമാരി യെമനിൽ വീട്ടുതടങ്കലിൽ ആണെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് സേവ് നിമിഷപ്രിയ ഫോറം. ഇത്തരം പ്രചാരണങ്ങൾക്കു പിന്നിൽ പ്രവർത്തിക്കുന്നവർക്ക് മറ്റെന്തൊക്കെയോ താൽപര്യങ്ങളുണ്ടാകുമെന്ന് നിമിഷ പ്രിയയുടെ ഭർത്താവ് ടോമി പറഞ്ഞതായി സേവ് നിമിഷ പ്രിയ ഫോറം പ്രസ്താവനയിൽ അറിയിച്ചു.
‘‘ഇന്നു രാവിലെ കൂടി പ്രേമകുമാരിയുമായി ഞാൻ ഫോണിൽ സംസാരിച്ചിരുന്നു.
അവർ യെമനിൽ തടവിലോ വീട്ടുതടങ്കലിലോ ആരുടെയെങ്കിലും കസ്റ്റഡിയിലോ അല്ല. കേസ് നടത്തിപ്പുമായി ബന്ധപ്പെട്ട് കുടുംബത്തിന്റെ പവർ ഓഫ് അറ്റോണി ഹോൾഡർ ആയ സാമുവൽ ജെറോമിന്റെ സംരക്ഷണയിൽ എന്റെ അറിവും സമ്മതത്തോടും കൂടിയാണ് അവർ യെമനിൽ തുടരുന്നത്.
നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് നൽകിയിട്ടുള്ള 40,000 ഡോളർ കേന്ദ്രസർക്കാരിന്റെ വിദേശകാര്യമന്ത്രാലയത്തിന്റെ അക്കൗണ്ട് വഴിയാണ് ട്രാൻസ്ഫർ ചെയ്തിട്ടുള്ളത്. ഈ പണം യെമനിൽ കേസ് നടത്തുന്നതിനായി ഇന്ത്യൻ സർക്കാർ നിയമിച്ച യെമന്‍ സ്വദേശിയായ വക്കീലിന്റെ ചെലവുകൾക്ക് വേണ്ടിയിട്ടുള്ളതാണെന്നുകൂടി ഈ അവസരത്തിൽ സൂചിപ്പിക്കുന്നു.’’ – ടോമി തോമസ് പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]