
തിരുവനന്തപുരം: മലയാളത്തിന്റെ വാനമ്പാടി കെ എസ് ചിത്രയുടെ ജന്മദിനം ആഘോഷമാക്കാൻ ഏഷ്യാനെറ്റിന്റെ ജനപ്രിയ മ്യൂസിക് റിയാലിറ്റി ഷോ സ്റ്റാർ സിംഗർ സീസൺ 9. ഈ പ്രത്യേക എപ്പിസോഡ് ഇതിഹാസതുല്യമായ കെ എസ് ചിത്രയുടെ സംഗീതജീവിതത്തിനുള്ള ആദരവായി മാറും.
ഗൃഹാതുരത്വത്തിന്റെ സ്മരണകൾ ഉണർത്തികൊണ്ട് , കെ എസ് ചിത്രയുടെ ഗുരുവും പ്രശസ്ത സംഗീതജ്ഞയുമായ ഓമനക്കുട്ടി ടീച്ചർ ഈ ആഘോഷപരിപാടിയിൽ മുഖ്യാതിഥി. വിധികർത്താക്കളായ വിധു പ്രതാപും സിത്താരയും സ്റ്റാർ സിംഗർ മത്സരാര്ഥികളും ചേർന്ന് ചിത്രക്ക് ഗാനാർച്ചന നൽകും
സ്റ്റാർ സിംഗർ സീസൺ 9 ന്റെ ഈ പ്രത്യേക എപ്പിസോഡ് ഏഷ്യാനെറ്റിൽ ജൂലൈ 27 , ശനിയാഴ്ച രാത്രി 9 മണി മുതൽ സംപ്രേക്ഷണം ചെയ്യുന്നു.
Last Updated Jul 22, 2024, 7:02 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]