പെരുവന്താനം സെന്റ് ആന്റണീസ് കോളജിൽ നടന്ന എക്സലൻസ് ഡേ ചടങ്ങിൽ, ആധുനിക ലോകം നിരന്തരമായി പരിശ്രമിക്കുന്നവരുടേതാണെന്ന് മഹാത്മാഗാന്ധി സർവകലാശാല മുൻ വൈസ് ചാൻസിലർ ഡോ. സിറിയക് തോമസ് അഭിപ്രായപ്പെട്ടു.
ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാഞ്ഞിരപ്പള്ളി രൂപത പ്രോട്ടോസീഞ്ചല്ലൂസ് ഡോ.
ജോസഫ് വെള്ളമറ്റം പരിപാടിയിൽ അധ്യക്ഷത വഹിച്ചു. കോളജ് ചെയർമാൻ ബെന്നി തോമസ്, പ്രിൻസിപ്പൽ ഡോ.
ആന്റണി ജോസഫ് കല്ലമ്പള്ളി, വൈസ് പ്രിൻസിപ്പൽ സുപർണ രാജു തുടങ്ങിയവർ ചടങ്ങിൽ ആശംസകൾ നേർന്നു. വിദ്യാഭ്യാസ മേഖലയിൽ മികച്ച നേട്ടം കൈവരിച്ച വിദ്യാർഥികൾക്കുള്ള ആദരവും ചടങ്ങിൽ നടന്നു.
മഹാത്മാഗാന്ധി സർവകലാശാല നടത്തിയ ഡിഗ്രി പരീക്ഷയിൽ റാങ്ക് ജേതാക്കളായ ലിയാമോൾ റോജോ, നർമദ.ഇ.ആർ., സോനാ സാജൻ, മാളവിക.വി.എസ്, അനഘ സാബു, ജീവ ജോസഫ്, അനീന സാറ ബിനോയ്, കെസിയ.എം.എം. എന്നിവർക്ക് പുരസ്കാരങ്ങളും സ്വർണ മോതിരവും സമ്മാനിച്ചു. കൂടാതെ, പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ മറ്റ് വിദ്യാർഥികളെയും ചടങ്ങിൽ പ്രത്യേകം ആദരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

