
‘തോറ്റാലും ജയിച്ചാലും വിഷയമല്ല’: സിപിഎം ഓഫിസിനു മുന്നിൽ പടക്കം പൊട്ടിച്ചു, ചോദ്യം ചെയ്ത് പ്രവർത്തകർ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കണ്ണൂർ ∙ തില്ലങ്കേരിയിൽ കോൺഗ്രസ് പ്രവർത്തകർ പടക്കം പൊട്ടിച്ചത് ചോദ്യം ചെയ്ത് സിപിഎം പ്രവർത്തകർ. വിജയാഘോഷത്തിനിടെയാണ് തില്ലങ്കേരി ലോക്കൽ കമ്മിറ്റി ഓഫിസിനു മുന്നിൽ കോൺഗ്രസ് പ്രവർത്തകർ പടക്കം പൊട്ടിച്ചത്.
‘തോറ്റാലും ജയിച്ചാലും നമ്മക്ക് വിഷയമല്ല നിങ്ങക്ക് വലുതായിരിക്കും. ഓഫിസിനു മുൻപിൽ കൊണ്ടുവന്ന് ഒലക്ക പൊട്ടിക്കലാണോ നിങ്ങളുടെ പരിപാടി’ എന്ന് സിപിഎം പ്രവർത്തകൻ ചോദിക്കുന്നുണ്ട്. കോൺഗ്രസ് പ്രവർത്തകരെ കൊണ്ട് പടക്കത്തിന്റെ അവശിഷ്ടങ്ങൾ സിപിഎം പ്രവർത്തകർ നീക്കം ചെയ്യിച്ചു. ഇതിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തു വന്നു.