

First Published Jun 22, 2024, 5:46 PM IST
കക്ഷത്തിലെ കറുപ്പ് നിറമാണോ നിങ്ങളെ അലട്ടുന്നത്? പല കാരണങ്ങള്‍ കൊണ്ടും കക്ഷത്തില്‍ കറുപ്പ് നിറം ഉണ്ടാകാം. ചർമ്മ പ്രശ്നങ്ങള്‍ മുതല്‍ ഹോർമോണ്‍ വ്യതിയാനങ്ങൾ വരെ കക്ഷത്തിലെ കറുപ്പ് നിറത്തിന് കാരണമാകുന്നു. കക്ഷത്തിലെ കറുപ്പ് നിറം അകറ്റാന്‍ വീട്ടില്‍ പരീക്ഷിക്കാവുന്ന ചില പൊടികൈകളെ പരിചയപ്പെടാം.
ഒന്ന്
കക്ഷത്തിലെ ഇരുണ്ട നിറം അകറ്റാൻ സഹായിക്കുന്ന ഒന്നാണ് നാരങ്ങ. സിട്രിക് ആസിഡിലെ ആൽഫ-ഹൈഡ്രോക്സി ആസിഡിന് ദുർഗന്ധം ഉണ്ടാക്കുന്ന ബാക്ടീരിയകളെ അകറ്റാന്‍ കഴിവുമുണ്ട്. ഇതിനായി നാരങ്ങ വട്ടത്തിന് അരിഞ്ഞ് കക്ഷത്തിൽ ഉരസുക. 10 മിനിറ്റിന് ശേഷം കഴുകി കളയാം.
രണ്ട്
ഉരുളക്കിഴങ്ങിന്റെ നീരും കക്ഷത്തിലെ കറുപ്പ് നിറം മാറ്റാന്‍ ഉപയോഗിക്കാം. ഇതിനായി ഉരുളക്കിഴങ്ങ് തൊലി കളഞ്ഞ് നീരാക്കി കക്ഷത്തിൽ പുരട്ടുക. 15 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകിക്കളയുക.
മൂന്ന്
വെള്ളരിക്കാ നീര് കക്ഷത്തിൽ പുരട്ടുക. 15 മിനിറ്റിന് ശേഷം കഴുകിക്കളയാം. വെള്ളരിക്കാ നീരിനൊപ്പം നാരങ്ങാ നീര് കൂടി ചേര്‍ക്കുന്നതും നല്ലതാണ്.
നാല്
കറ്റാർവാഴയുടെ ആന്റി ബാക്ടീരിയൽ ഗുണങ്ങൾ കക്ഷത്തിലെ കറുപ്പ് നിറം അകറ്റാന്‍ സഹായിക്കും. ഇതിനായി കറ്റാർവാഴ ജെൽ കക്ഷത്തിൽ പുരട്ടി 15 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം.
അഞ്ച്
വെളിച്ചെണ്ണയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ ഇ ചര്‍മ്മത്തിലെ ഇരുണ്ട നിറത്തെ അകറ്റാന്‍ സഹായിക്കും. ഇതിനായി നാല് ടേബിൾസ്പൂൺ വെളിച്ചെണ്ണയോടൊപ്പം ഒരു ടീസ്പൂൺ ബേക്കിംഗ് സോഡ ചേർത്ത് മിശ്രിതമാക്കാം. ഇനി ഈ മിശ്രിതം കക്ഷത്തില്‍ പുരട്ടി 15 മിനിറ്റിന് ശേഷം കഴുകി കളയാം.
ആറ്
കടലമാവിനൊപ്പം കുറച്ച് അരിപ്പൊടിയും മഞ്ഞൾ പൊടിയും ചേർത്ത് നന്നായി മിശ്രിതമാക്കുക. ഇനി ഈ മിശ്രിതം കറുപ്പ് നിറമുള്ള ഭാഗങ്ങളിൽ പുരട്ടാം. 15 മിനിറ്റിന് ശേഷം കഴുകി കളയാം.
ഏഴ്
ഒരു നുള്ള് മഞ്ഞള്‍ വെള്ളത്തിലോ പാലിലോ ചേര്‍ത്ത് മിശ്രിതമാക്കുക. ഇനി ഈ മിശ്രിതം കറുപ്പ് നിറമുള്ള ഭാഗങ്ങളിൽ പുരട്ടാം. 10 മിനിറ്റിന് ശേഷം കഴുകി കളയാം.
എട്ട്
കുറച്ച് ഓട്സിൽ തേൻ, മഞ്ഞൾപൊടി, നാരങ്ങാനീര്, പാൽ എന്നിവ ചേർത്ത് നന്നായി മിശ്രിതമാക്കുക. ഇനി ഈ മിശ്രിതം കറുപ്പ് നിറമുള്ള ഭാഗങ്ങളിൽ പുരട്ടി 15 മിനിറ്റിന് ശേഷം കഴുകി കളയാം.
Last Updated Jun 22, 2024, 9:23 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]