

ആലുവയിൽ പാർക്കിങ്ങിനെ ചൊല്ലി ചിപ്സ് വില്പനക്കാർ തമ്മിൽ കൂട്ടത്തല്ല്, സംഘർഷം റോഡ് വരെ നീണ്ടു
ആലുവ: ആലുവയിൽ പറവൂർ കവലയിൽ പാർക്കിങ്ങിനെ ചൊല്ലി കൂട്ടത്തല്ല്. അടുത്തടുത്തായി സ്ഥിതി ചെയ്യുന്ന ചിപ്സ് വില്പന സ്ഥാപനങ്ങളിലെ ജീവനക്കാർ തമ്മിലാണ് അടിയുണ്ടാക്കിയത്.
കഴിഞ്ഞ ദിവസം വൈകിട്ട് 6.45-ഓടെയായിരുന്നു സംഭവം. രണ്ടുകടകളിലേയും ജീവനക്കാർ തമ്മിൽ വാക്കു തർക്കമുണ്ടാകുകയും ശേഷം ഇതിൽ ഒരു ജീവനക്കാരൻ സമീപസ്ഥാപനത്തിലെ ജീവനക്കാരനെ കല്ലെടുത്ത് ആക്രമിക്കുകയുമായിരുന്നു.
സംഘർഷം റോഡ് വരെ നീണ്ടു. ഒടുവിൽ ഒപ്പമുള്ളവർ ഇരുകൂട്ടരേയും പിടിച്ചു മാറ്റുകയായിരുന്നു. ഇതിന്റെ സി.സി.ടി.വി. ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. പറവൂർ കവലയിൽ അടുത്തടുത്തായി നിരവധി ചിപ്സ് കടകളുണ്ട്. കടകളിൽ നല്ല തിരക്കും ഉണ്ടാകാറുണ്ട്.
നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് പോകുന്നവർ ഈ പ്രദേശത്തെ കടകളിൽ നിന്ന് ചിപ്സും മറ്റും വാങ്ങി പോകുന്നത് പതിവായിരുന്നു. യാത്രക്കാർ ഒരു കടയുടെ മുമ്പിൽ വാഹനം പാർക്ക് ചെയ്ത് മറ്റൊരു കടയിലേക്ക് പോകുന്നത് സ്ഥിരമായിരുന്നു.
ഇതിനെച്ചൊല്ലിയും ആളുകളെ കടകളിലേക്ക് വിളിച്ചു കയറ്റുന്നതുമായി ബന്ധപ്പെട്ട് നേരത്തെയും കടകളിലെ ജീവനക്കാർ തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്ന് പ്രദേശവാസികൾ പറയുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]