
ഭർത്താവിനെ വിഷം കൊടുത്തു കൊന്ന് 24കാരി; മൃതദേഹം പെട്രോൾ ഒഴിച്ച് കത്തിക്കാൻ ‘പ്രിൻസിപ്പലിനെ’ സഹായിച്ച് വിദ്യാർഥികൾ
മുംബൈ ∙ മദ്യപാനിയായ ഭർത്താവിനെ വിഷം കൊടുത്ത് കൊലപ്പെടുത്തുകയും പ്രായപൂർത്തിയാകാത്ത വിദ്യാർഥികളുടെ സഹായത്തോടെ മൃതദേഹം കത്തിക്കുകയും ചെയ്ത സ്കൂൾ പ്രിൻസിപ്പലിനെ പൊലീസ് അറസ്റ്റ് ചെയ്തു. നാഗ്പുർ യവത്മാളിലെ സൺറൈസ് ഇംഗ്ലിഷ് മീഡിയം സ്കൂളിലെ അധ്യാപകനായ ശാന്തനു ദേശ്മുഖാണ് (32) കൊല്ലപ്പെട്ടത്.
അതേ സ്കൂളിലെ പ്രിൻസിപ്പലായ നിധി ദേശ്മുഖ് (24) കുറ്റം സമ്മതിച്ചെന്നു പൊലീസ് അറിയിച്ചു. ചോദ്യംചെയ്യലിനായി വിദ്യാർഥികളെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കഴിഞ്ഞ 15നു ചൗസാല വനമേഖലയിൽ നിന്നാണു തിരിച്ചറിയാനാകാത്തവിധം കത്തിക്കരിഞ്ഞ നിലയിലുള്ള മൃതദേഹം കണ്ടെത്തിയത്. ഫൊറൻസിക് അനാലിസിസ് അടക്കമുള്ള വിശദമായ പരിശോധനയിലൂടെയാണു മരിച്ചതു ശാന്തനുവാണെന്നു പൊലീസ് കണ്ടെത്തിയത്.
തുടർന്ന്, ലോക്കൽ ക്രൈംബ്രാഞ്ച് നടത്തിയ പഴുതടച്ച അന്വേഷണത്തിലാണു നിധി പിടിയിലായത്. അമിതമായി മദ്യപിച്ചിരുന്ന ശാന്തനുവിന്റെ പെരുമാറ്റത്തിൽ അസ്വസ്ഥയായിരുന്ന നിധി 13നു രാത്രിയാണു കൊലപാതകം നടത്തിയത്.
തുടർന്ന്, മൃതദേഹം ഉപേക്ഷിക്കാനായി 3 ട്യൂഷൻ വിദ്യാർഥികളുടെ സഹായം തേടുകയായിരുന്നു. പിറ്റേന്ന് പുലർച്ചെ നാലുപേരും കൂടിയാണ് ആളൊഴിഞ്ഞ സ്ഥലത്തു മൃതദേഹം തള്ളിയത്.
ആരെങ്കിലും തിരിച്ചറിയുമെന്ന ഭയം കാരണം അന്നു രാത്രി വീണ്ടും സ്ഥലത്തെത്തി മൃതദേഹത്തിൽ പെട്രോൾ ഒഴിച്ച് കത്തിക്കുകയായിരുന്നു. LISTEN ON
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]