
‘യുഎൻ ഉപരോധ പട്ടികയിലെ കുപ്രസിദ്ധ ഭീകരരെല്ലാം പാക്കിസ്ഥാനിൽ; എന്നിട്ടും ഭരണകൂടത്തിന് അവരെ അറിയില്ലേ?’
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ന്യൂഡൽഹി ∙ പാക്കിസ്ഥാൻ ഭരണകൂടവും സൈന്യവും തീവ്രവാദത്തിൽ പങ്കാളികളാണെന്ന് വിദേശകാര്യ മന്ത്രി . ഡച്ച് മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് ജയശങ്കറിന്റെ പ്രതികരണം. പാക്കിസ്ഥാനു സ്വന്തം മണ്ണിൽ പ്രവർത്തിക്കുന്ന ഭീകര ശൃംഖലകളെ കുറിച്ച് അറിയില്ലെന്ന് പറയുന്നത് തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ-ഡച്ച് ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള നയതന്ത്ര യാത്രയുടെ ഭാഗമായി നെതർലൻഡ്സിൽ എത്തിയപ്പോഴായിരുന്നു ജയശങ്കർ ഡച്ച് മാധ്യമത്തിന് അഭിമുഖം നൽകിയത്.
ഭീകരതയ്ക്കെതിരായ നടപടിക്ക് ഇന്ത്യൻ സൈന്യം അഭിനന്ദനം അർഹിക്കുന്നുവെന്നും ജയശങ്കർ പറഞ്ഞു. ഭീകരതയ്ക്ക് ഇന്ത്യ അന്ത്യം ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ആംസ്റ്റർഡാം പോലുള്ള ഒരു നഗരത്തിന്റെ മധ്യത്തിൽ സൈനിക പരിശീലനത്തിനായി പതിനായിരക്കണക്കിന് ആളുകൾ ഒത്തുകൂടിയ വലിയ സൈനിക കേന്ദ്രങ്ങളുണ്ടെന്ന് കരുതുക. നിങ്ങളുടെ സർക്കാരിന് ഇതിനെക്കുറിച്ച് ഒന്നും അറിയില്ലെന്ന് നിങ്ങൾ പറയുമോ, തീർച്ചയായും ഇല്ല എന്നും അഭിമുഖത്തിൽ ജയശങ്കർ പറയുന്നു.
ഐക്യരാഷ്ട്ര സംഘടനയുടെ ഉപരോധ പട്ടികയിലുള്ള ഏറ്റവും കുപ്രസിദ്ധരായ തീവ്രവാദികളെല്ലാം പാക്കിസ്ഥാനിലാണ്. അവർ പകൽവെളിച്ചത്തിൽ വലിയ നഗരങ്ങളിൽ പ്രവർത്തിക്കുന്നു. അവരുടെ വിലാസങ്ങൾ അറിയാം. അവരുടെ പ്രവർത്തനങ്ങൾ അറിയാം. അവരുടെ പരസ്പര ബന്ധങ്ങൾ അറിയാം. അതിനാൽ ഭീകരാക്രമണത്തിൽ പാക്കിസ്ഥാൻ ഉൾപ്പെട്ടിട്ടില്ലെന്ന് നടിക്കരുതെന്നും ജയശങ്കർ പറഞ്ഞു.