
തിരുവനന്തപുരം: തദ്ദേശവാർഡ് പുനഃവിഭജനത്തിനുള്ള ഓർഡിനൻസ് അനുമതിക്കായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് ഇന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ കൈമാറും. വിജ്ഞാപന ചട്ടം നിലനിൽക്കെ ഓർഡിനൻസ് ഇറക്കാൻ ഇളവ് തേടിയാണ് സംസ്ഥാന സർക്കാറിനറെ അപേക്ഷ. കമ്മീഷന്റെ അനുമതി ഇല്ലാത്തതിനാൽ ഗവർണർ കഴിഞ്ഞ ദിവസം ഓർഡിനൻസ് മടക്കിയിരുന്നു. ഓർഡിനൻസിൽ അനുമതി നീളുകയാണെങ്കിൽ ബിൽ കൊണ്ടുവരുന്നതിനെ കുറിച്ചും സർക്കാർ ആലോചന തുടങ്ങിയിട്ടുണ്ട്.
നാളെ ചേരുന്ന മന്ത്രിസഭാ യോഗം നിയമസഭാ സമ്മേളനം വിളിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഈ സമ്മേളനത്തിൽ തന്നെ ബിൽ കൊണ്ടുവരണമെങ്കിൽ അതിവേഗം നടപടികൾ പൂർത്തിയാക്കണം. ബിൽ വേഗത്തിൽ സഭ പാസ്സാക്കി ഗവർണ്ണറുടെ അനുമതി ഉറപ്പാക്കണമെന്നതാണ് മുന്നിലെ വെല്ലുവിളി.
Last Updated May 23, 2024, 1:12 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]