
മുംബൈ: ഇവിഎം സുരക്ഷയിൽ ഗുരുതര വീഴ്ച്ചയെന്ന് എൻസിപി. അഹമ്മദ് നഗറിലെ എൻസിപി (ശരദ് പവാർ വിഭാഗം) സ്ഥാനാർത്ഥി നിലേഷ് ലങ്കെയാണ് ആരോപണവുമായി രംഗത്തെത്തിയത്. അഹമ്മദ് നഗറിലെ ഇവിഎം സൂക്ഷിച്ച സട്രോങ് റൂമിന് സമീപം അഞ്ജാതൻ എത്തിയെന്നും ഇയാൾ സിസിടിവി ക്യാമറകൾ ഓഫാക്കാൻ ശ്രമിച്ചുവെന്നുമാണ് ആരോപണം. തൃതല സുരക്ഷാ സംവിധാനം ഉണ്ടായിട്ടും വീഴ്ച്ച സംഭവിച്ചുവെന്നും പാർട്ടി പ്രവർത്തകരാണ് ഇയാളെ തടഞ്ഞതെന്നും നിലേഷ് ലാങ്കെ പറഞ്ഞു. സ്ട്രോങ് റൂമിലെ ദൃശ്യങ്ങളും ലാങ്കെ പുറത്തുവിട്ടു. കഴിഞ്ഞ ദിവസം സുപ്രിയ സുലെയും സുരക്ഷ വീഴ്ച്ച ചൂണ്ടിക്കാട്ടിയിരുന്നു.
Read More….
എൻസിപി അധ്യക്ഷൻ ശരദ് പവാറിനെ രാഷ്ട്രീയമായി ഇല്ലാതാക്കാൻ ബിജെപി ഗൂഢാലോചന നടത്തുന്നുവെന്ന് സുപ്രിയ സുലേയും ആരോപിച്ചിരുന്നു. മഹാരാഷ്ടയിൽ ഒരൊറ്റ എൻ സി പി മാത്രമേ ഉളളൂവെന്ന് പറഞ്ഞ സുപ്രിയ ബാരാമതിയിൽ നടക്കുന്നത് കുടുംബങ്ങൾ തമ്മിലുളള പോരാട്ടമല്ലെന്നും സുനേത്രയുമായുളള മത്സരം രണ്ട് ആശയങ്ങൾ തമ്മിലുളള ഏറ്റുമുട്ടലാണെന്നും വിശദമാക്കി. മഹാരാഷ്ട്രയിൽ മഹാവികാസ് അഘാഡി സഖ്യം വലിയ വിജയം നേടുമെന്നും സുപ്രിയ സുലേ പറഞ്ഞു.
Last Updated May 22, 2024, 5:43 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]