
കോട്ടയം: രാത്രി ഒമ്പത് മണിക്ക് ശേഷം മദ്യം നല്‍കിയില്ല എന്നതിന്റെ പേരില്‍ ബീവറേജസ് ജീവനക്കാരന്റെ കാര്‍ തല്ലിപ്പൊളിച്ചു. ഉഴവൂർ ബീവറേജസിലെ ഷോപ്പ്-ഇൻ ചാർജും തിരുവല്ല സ്വദേശിയുമായ കൃഷ്ണകുമാറിന്റെ കാറാണ് തല്ലി പൊളിച്ചത്.
ഇന്നലെ രാത്രിയാണ് സംഭവം. പ്രതികള്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് കൃഷ്ണകുമാര്‍ കുറവിലങ്ങാട് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഹെല്‍മെറ്റ് ധരിച്ചാണ് ആക്രമണം നടത്തിയതെന്നാണ് പരാതി. രാത്രി 9 മണിക്ക് ശേഷം ബീവറേജെസില്‍ മദ്യം നല്‍കിക്കൂട എന്നതാണ് നിയമം. പലയിടങ്ങളിലും നിയമം ലംഘിച്ച് മദ്യം നല്കുന്ന രീതികളുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-
Last Updated Apr 23, 2024, 12:59 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]