
മുംബൈ: അടുത്തകാലത്തായി റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ കൂടുതല്‍ നടത്തിയ ബോളിവുഡ് താരം അമിതാഭ് ബച്ചനാണെന്ന് പറയാം. അടുത്തിടെ തന്റെ മുംബൈയിലെ ബംഗ്ലാവ് മകള്‍ക്ക് അമിതാഭ് എഴുതി നല്‍കിയിരുന്നു. പിന്നാലെ അയോധ്യയിലെ സരയൂ നദിയോട് ചേർന്നുള്ള ‘ദ സരയു എൻക്ലേവ്’ എന്ന പ്രൊജക്ടിലും അമിതാഭ് സ്ഥലം വാങ്ങിയിരുന്നു. അയോധ്യ രാമക്ഷേത്രത്തിന് 15 മിനിറ്റ് ദൂരത്തിലാണ് ഈ സ്ഥലം. അയോധ്യ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് 30 മിനിറ്റാണ് ഈ സ്ഥലത്തേക്ക്.
ഇപ്പോഴിതാ അമിതാഭ് ബച്ചനും മുംബൈയിലെ അലിബാഗിൽ മറ്റൊരു സ്ഥലം കൂടി വാങ്ങിയെന്നാണ് വാർത്ത. അലിബാഗിലെ 20 ഏക്കർ സ്ഥലം അമിതാഭ് ബച്ചൻ 10 കോടി ചെലവഴിച്ചാണ് വാങ്ങിയത് എന്നാണ് റിപ്പോര്‍ട്ട്. അമിതാഭ് പുതുതായി വാങ്ങിയ സ്ഥലത്ത് ഒരു ഫാം ഹൗസ് നിർമ്മിക്കാൻ ഒരുങ്ങുകയാണ് എന്നാണ് വിവരം.
അലിബാഗ് ബീച്ച്, വാർസോളി ബീച്ച് തുടങ്ങിയ ബീച്ചുകൾക്ക് പേരുകേട്ട കടലോര പട്ടണമായ അലിബാഗ് കുറച്ച് കാലമായി ഇന്ത്യൻ ഉന്നതർ പ്രത്യേകിച്ച് സിനിമാ സെലിബ്രിറ്റികൾക്ക് പ്രിയപ്പെട്ട റിയൽ എസ്റ്റേറ്റ് ഡെസ്റ്റിനേഷനാണ് ഇവിടം.
ബോളിവുഡിലെ സൂപ്പര്‍ താരം ഷാരൂഖ് ഖാനും, ദമ്പതികളായ അനുഷ്ക ശർമ്മയും വിരാട് കോഹ്ലിയും ദീപിക പദുക്കോണും രൺവീർ സിംഗും മുതൽ നടൻ രാഹുൽ ഖന്നയും ഫാഷൻ സ്റ്റൈലിസ്റ്റ് അനിത ഷ്രോഫ് അദാജാനിയയും അവരുടെ ഭർത്താവ് ഹോമി അദാജാനിയയും വരെ അലിബാഗിൽ സ്ഥലങ്ങള്‍ വാങ്ങിയിട്ടുണ്ട്. ഷാരൂഖ് ഖാന്റെ മകൾ സുഹാന ഖാനും കഴിഞ്ഞ വർഷം അലിബാഗിൽ 1.5 ഏക്കർ കൃഷിഭൂമി വാങ്ങിയിരുന്നു.
പ്രഭാസ് നായകനായ കല്കിയാണ് അമിതാഭ് ബച്ചന്റെ അടുത്തതായി റിലീസ് ചെയ്യാനുള്ള ചിത്രം. ഇതില്‍ അശ്വതാമാവ് എന്ന വേഷത്തിലാണ് അമിതാഭ് എത്തുന്നത്.
Last Updated Apr 23, 2024, 1:45 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]