
പെരിയാറിൽ കുളിക്കാനിറങ്ങിയ അച്ഛനും മകനും മുങ്ങി മരിച്ചു; അപകടം മലയാറ്റൂരിന് സമീപം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊച്ചി∙ കാലടി മലയാറ്റൂരിനു സമീപം പെരിയാർ നദിയിൽ കുളിക്കാനിറങ്ങിയ രണ്ടു പേർ . മലയാറ്റൂർ നെടുവേലി സ്വദേശികളായ ഗംഗ (48), മകൻ ധാർമിക് (7) എന്നിവരാണ് മരിച്ചത്. ഇന്നു വൈകിട്ട് 4 മണിയോടെയായിരുന്നു സംഭവം. വീടിനടുത്തുള്ള മധുരിമ കടവിലാണ് അപകടം നടന്നത്.
-
Also Read
ഇരുവരും ഈ കടവിൽ സ്ഥിരമായി കുളിക്കാൻ പോകാറുള്ളതാണെന്നാണ് പ്രദേശവാസികൾ പറയുന്നത്. കുളിക്കാൻ പോയ ഇരുവരും ഏറെ നേരം കഴിഞ്ഞിട്ടും മടങ്ങി വരാതായതോടെയാണ് നാട്ടുകാർ തിരച്ചില്‍ നടത്തിയത്. ഒടുവിൽ മൃതദേഹങ്ങൾ കണ്ടെടുക്കുകയായിരുന്നു. മൃതദേഹങ്ങൾ മലയാറ്റൂരിലുള്ള സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി.