
.news-body p a {width: auto;float: none;}
അടുത്തിടെ മലയാള സിനിമമേഖലയിൽ ഏറെ ചർച്ചയായ സംഭവമാണ് നടനും സംവിധാനയകനുമായ ബേസിൽ ജോസഫിന്റെ ഒരു വീഡിയോ. ഒരു കായികതാരത്തിന് ബേസിൽ ഷേക്ക് ഹാൻഡ് കൊടുക്കാൻ കൈ നൽകുമ്പോൾ അത് കാണാതെ പോകുന്നതായിരുന്നു വീഡിയോ. പിന്നാലെ ഇത് മലയാള സിനിമമേഖലയിലെ ഒരു സ്ഥിരം പതിവായി.
ബേസിൽ യൂണിവേഴ്സ് എന്നുവരെ പലരും ഇതിനെ കളിയാക്കി വിളിക്കാൻ തുടങ്ങി. ഇത്തരത്തിൽ മമ്മൂട്ടിയുടെയും സുരാജ് വെഞ്ഞാറമൂടിന്റെയുമൊക്കെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇപ്പോഴിതാ ഈ യുണിവേഴ്സിൽപെട്ടിരിക്കുകയാണ് നടൻ ഉണ്ണി മുകുന്ദനും.
ഉണ്ണി മുകുന്ദനെ നായകനാക്കി വിനയ് ഗോവിന്ദ് സംവിധാനം ചെയ്ത ‘ഗെറ്റ് സെറ്റ് ബേബി’ സിനിമ കണ്ട് ഇറങ്ങിയ ഒരു കുട്ടി ഉണ്ണിയോട് സംസാരിക്കാൻ വരുന്നുണ്ട്. കുട്ടിക്ക് നേരെ ഉണ്ണി കെെനീട്ടിയെങ്കിലും കുട്ടി അത് ശ്രദ്ധിക്കുന്നില്ല. ‘അങ്ങനെ ഉണ്ണി മുകുന്ദനും പെട്ട്’ എന്ന തലക്കെട്ടിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോ പെട്ടെന്ന് തന്നെ വെെറലായി. നിരവധി പേരാണ് കമന്റുമായി രംഗത്തെത്തുന്നത്. ടൊവിനോയുടെയും ബേസിലിന്റെയും യുണിവേഴ്സിൽ ഉണ്ണിയും ഉൾപ്പെട്ടെന്നാണ് പലരുടെയും കമന്റ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അങ്ങനെ ഉണ്ണി മുകുന്ദനും പെട്ട് 👀
Unni Mukundan is also trapped by the TBU Curse.#UnniMukundan #GetSetBaby pic.twitter.com/PSFpyDYt5L
— Content Media (@contentmedia__) February 22, 2025