
വയനാട്: അട്ടപ്പാടിയിൽ അമ്മയെ മകൻ തലയ്ക്കടിച്ചുകൊന്നു. അരളിക്കോണം ഊരിലെ രേഷി എന്ന അമ്പത്തഞ്ചുകാരിയാണ് കൊല്ലപ്പെട്ടത്. രേഷിയുടെ മകൻ രഘു (36) പൊലീസ് കസ്റ്റഡിയിലാണ്.
ഇന്നുരാവിലെ നാലുമണിയോടെയാണ് രക്തത്തിൽ കുളിച്ച നിലയിൽ രേഷിയെ നാട്ടുകാർ കണ്ടത്. ജീവൻ രക്ഷിക്കാനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും വിജയിച്ചില്ല. രഘു ഹോളോബ്രിക്സ് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. രഘുവിന് മാനസിക പ്രശ്നമുണ്ടെന്നാണ് നാട്ടുകാർ ഉൾപ്പെടെ പറയുന്നത്. എന്നാൽ കുടുംബപ്രശ്നങ്ങളാണ് കൊലയ്ക്ക് പിന്നിലെന്നാണ് പൊലീസ് കരുതുന്നത്. അന്വേഷണം പൂർത്തിയാക്കിയാലേ ഇക്കാര്യത്തിൽ വ്യക്തത വരൂ എന്നും പൊലീസ് അറിയിച്ചു.