
ബെർലിൻ: ജർമ്മനിയിൽ ഇന്ന് പൊതുതിരഞ്ഞെടുപ്പ്. പാർലമെന്റിലെ 630 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ്. 316 സീറ്റാണ് കേവല ഭൂരിപക്ഷം. ഇന്ന് അർദ്ധരാത്രിയോടെ ആദ്യ ഫല സൂചനകൾ വന്നുതുടങ്ങും. ചാൻസലർ ഒലാഫ് ഷോൾസിന്റെ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടിയുടെ നേതൃത്വത്തിലെ സഖ്യ സർക്കാർ ഡിസംബറിൽ തകർന്നതോടെയാണ് തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. 2021ൽ അധികാരത്തിലെത്തിയ ഷോൾസിന്റെ ജനപ്രീതിയിൽ കാര്യമായ ഇടിവുണ്ടായിട്ടുണ്ട്. സി.ഡി.യു/സി.എസ്.യു പാർട്ടി നേതാവായ ഫ്രെഡ്റിക് മെർസ്, ഗ്രീൻസ് പാർട്ടി നേതാവ് റോബർട്ട് ഹാബെക്ക് തുടങ്ങിയവരാണ് ഷോൾസിന്റെ പ്രധാന എതിരാളികൾ.