
കോഴിക്കോട്: സിപിഎം കൊയിലാണ്ടി ലോക്കൽ സെക്രട്ടറി പി വി സത്യനാഥന്റെ കൊലപാതകത്തിൽ പൊലീസ് കസ്റ്റഡിയിലുള്ളത് സിപിഎം മുൻ പ്രവർത്തകനെന്ന് സൂചന. അഭിലാഷ് എന്നയാളാണ് പൊലീസിന് മുന്നിൽ കീഴടങ്ങിയതെന്നും ഇയാൾക്ക് സത്യനാഥനുമായി ശത്രുതയുണ്ടായിരുന്നതായും സൂചനയുണ്ട്. അഭിലാഷ് നഗരസഭയിലെ മുൻ ഡ്രൈവറാണ്. അക്രമണ സമയത്ത് അഭിലാഷിനൊപ്പം കൂടുതൽ ആളുകൾ ഉണ്ടായിരുന്നതായി സൂചനയുണ്ട്. അഭിലാഷ് സിപിഎം ബ്രാഞ്ച് കമ്മിറ്റി മുൻ അംഗമായിരുന്നു. അതേസമയം, പൊലീസ് ഔദ്യോഗികമായി വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.
കൊയിലാണ്ടി ടൗൺ സെൻട്രൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി പി വി സത്യനാഥനാണ് (62) കൊല്ലപ്പെട്ടത്. കൊയിലാണ്ടി പെരുവട്ടൂർ ചെറിയപുറം ക്ഷേത്ര ഉത്സവത്തിനിടെയായിരുന്നു കൊലപാതകം. സത്യനാഥനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ആസൂത്രണം ചെയ്താണ് കൊല നടത്തിയതെന്നാണ് സൂചന.
ശരീരത്തിൽ മഴുകൊണ്ട് വെട്ടുകയായിരുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. നാലിലേറെ വെട്ടേറ്റു. കഴുത്തിനേറ്റ ആഴത്തിലുള്ള വെട്ടാണ് മരണകാരണമെന്നും പറയുന്നു. കാര്യമായ തർക്കമോ പ്രശ്നങ്ങളോ നിലനിൽക്കുന്ന പ്രദേശമല്ല. അതുകൊണ്ടുതന്നെ സിപിഎം നേതാവിന്റെ കൊലപാതകം നാടിനെ ഞെട്ടിച്ചിട്ടുണ്ട്.
Last Updated Feb 23, 2024, 12:50 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]