

ഐ. പി. സി. പാമ്പാടി സെൻ്റർ കൺവെൻഷന് നാളെ തുടക്കം കുറിക്കും.
കോട്ടയം : ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ പാമ്പാടി സെന്റർ 55-ാമത് വാർഷിക കൺവെൻഷൻ നാളെ (വ്യാഴം)മുതൽ 28 വരെ പാമ്പാടി ജി.എം.ഡി. ഓഡിറ്റോറിയത്തിൽ നടക്കുംമെന്ന് സെൻ്റർ മിനിസ്റ്റർ പാസ്റ്റർ സാംദാനിയേൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.നാളെ വൈകിട്ട് 5.30-നു പാസ്റ്റർ സാം ഡാനിയേൽ കൺവെൻഷൻ ഉദ്ഘാടനം ചെയ്യും.പാസ്റ്റർ വിൽസൺ വർക്കി മുഖ്യ പ്രഭാഷണം നിർവഹിക്കും.
തുടർന്നുള്ള ദിവസങ്ങളിൽ നടക്കുന്ന സമ്മേളനങ്ങളിലും പവർ കോൺഫ റൻസിലും പാസ്റ്റർമാരായ ഷാജി ഡാനിയേൽ, കെ. ഓ തോമസ്, കെ.സി. തോമസ്, അലക്സ് കൊണ്ടാഴി, ഷിബിൻ ജി. ശാമുവേൽ, സിസ്റ്റർ ജയ്മോൾ രാജു എന്നിവർ വചന പ്രഭാഷണം നടത്തും,26 ന് രാവിലെ 9.30 മുതൽ പവർ കോൺഫറൻസും ഉച്ചകഴിഞ്ഞ് സോദരി സമാജവാർഷികവും 27 (ശനിയാഴ്ച) രാവിലെ 9.30 മുതൽ പവർ കോൺഫറൻസും ഉച്ചകഴിഞ്ഞ് സൺഡേസ്കൂൾ പി.വൈ.പി.എ സംയുക്ത വാർഷികവും നടക്കും 28 ന് രാവിലെ 8.30 മുതൽ സംയുക്ത ആരാധനയും ഉച്ചകഴിഞ്ഞു 2 മുതൽ വിവിധ ബോർഡ്കളുടെ മീറ്റിംഗ്, 3 മുതൽ സാംസ്കാരിക സമ്മേളനവും ഉണ്ടായിരിക്കും.
സാംസ്കാരിക സമ്മേളനത്തിൽ മന്ത്രി വി. എൻ. വാസവൻ, ചീഫ് വിപ്പ് എൻ. ജയരാജ്, തിരുവഞ്ചൂർ രാധാകൃ ഷ്ണൻ എം.എൽ.എ, ആൻ്റോ ആൻ്റണി എം.പി. എന്നിവരും മറ്റു ജനപ്രധിനിധികളും സംബന്ധിക്കും വൈകുന്നേരം നടക്കുന്ന സമാപന സമ്മേളനത്തിൽ പാസ്റ്റർ അനീഷ് കാവാലം മുഖ്യ പ്രഭാഷണം നടത്തും. തയ്വാസ് മ്യൂസിക് സംഗീത ശുശ്രൂഷ നിർവഹിക്കും. പത്രസമ്മേളനത്തിൽ സെൻ്റർ സെക്രട്ടറി പാസ്റ്റർ കെ എ വർഗീസ്, ബ ബാബു മാത്യൂസ്, ചാക്കോ മാത്യു, കെ എം മാത്യു, കൊച്ചുമോൻ തോപ്പിൽ എന്നിവർ പങ്കെടുത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |