.news-body p a {width: auto;float: none;}
തിരുവനന്തപുരം: ചുട്ടിപ്പാറ എസ്എംഇ നഴ്സിംഗ് കോളേജിലെ നാലാം വർഷ വിദ്യാർത്ഥിനി അമ്മു എസ് സജീവിന്റെ മരണവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. യുവതിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. തലയ്ക്കും ഇടുപ്പിനും തുടയ്ക്കുമുണ്ടായ പരിക്കുകളാണ് അമ്മുവിന്റെ മരണത്തിന് കാരണമായതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. തലച്ചോറിലും തലയോട്ടിയുടെ രണ്ട് ഭാഗങ്ങളിൽ നിന്നും രക്തം വാർന്നിരുന്നു. വാരിയെല്ലുകൾക്ക് പൊട്ടലുണ്ട്. ഇടുപ്പെല്ല് തകർന്നതിനെ തുടർന്ന് രക്തം വാർന്നുപോയിരുന്നു. വലത് ശ്വാസകോശത്തിന് താഴെയായി ചതവുമുണ്ടായിട്ടുണ്ട്.
കഴിഞ്ഞ മാസമാണ് തിരുവനന്തപുരം സ്വദേശിനിയായിരുന്ന അമ്മു ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടിയത്. തുടർന്ന് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ നിന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുവരുന്നതിനിടെയാണ് യുവതി മരണപ്പെട്ടത്. മരണത്തിൽ കുടുംബം ദുരൂഹത ആരോപിച്ചിരുന്നു.
അമ്മുവിന് സഹപാഠികളായ മൂന്നുപേരിൽ നിന്ന് കടുത്ത മാനസിക പീഡനം ഏൽക്കേണ്ടി വന്നുവെന്നാണ് കുടുംബം ആരോപിച്ചത്. ക്ളാസിലും ഹോസ്റ്റലിലും നിരന്തരം ഈ വിദ്യാർത്ഥിനികൾ പ്രശ്നങ്ങളുണ്ടാക്കി. ടൂർ കോർഡിനേറ്ററായി അമ്മുവിനെ ചുമതലപ്പെടുത്തിയതും ഇവർ എതിർത്തു. ഇത് ചൂണ്ടിക്കാട്ടിയാണ് അമ്മുവിന്റെ മരണത്തിൽ കുടുംബം ദുരൂഹത ആരോപിച്ചത്. ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് അമ്മു ചാടിയ ദിവസവും ഇവരും അമ്മുവുമായി ക്ളാസിൽവച്ച് വഴക്കുണ്ടായതായും പൊലീസ് പറയുന്നു. ക്ളാസിൽ നിന്ന് വന്നയുടൻ തന്നെ അമ്മു കെട്ടിടത്തിന്റെ മുകളിൽ കയറി ചാടുകയായിരുന്നുവെന്നാണ് ഹോസ്റ്റൽ വാർഡൻ അന്ന് പറഞ്ഞത്. ഹോസ്റ്റലിലെ സിസിടിവി ദൃശ്യങ്ങളടക്കം പൊലീസ് ശേഖരിച്ചിട്ടുണ്ട്. അമ്മുവിന്റെ മരണത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]