
മികച്ച ഓഫ്-റോഡ് ശേഷിയുള്ള വാഹനമായ രണ്ടു കോടി രൂപയുടെ ലാൻഡ് റോവർ ഡിഫൻഡർ ബീച്ചിൽ കുടുങ്ങി. ഒടുവിൽ രക്ഷകനായത് മഹീന്ദ്ര ഥാർ. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. തമിഴ്നാട്ടിലെ ഈസ്റ്റ് കോസ്റ്റ് റോഡിലെ ബീച്ചില്‍ കുടുങ്ങിയ ലാന്‍ഡ് റോവര്‍ ഡിഫന്‍ഡറിനെയാണ് മഹീന്ദ്ര ഥാർ രക്ഷിച്ചത്.
മണല്തിട്ടക്ക് മുകളിലൂടെ കയറ്റാന്‍ ശ്രമിക്കുന്നതിനിടെ വണ്ടി കുടുങ്ങിപ്പോകുകയായിരുന്നു. ഏറെ നേരം ശ്രമിച്ചിട്ടും കാര്‍ നീക്കാന്‍ സാധിച്ചില്ല. ലാൻഡ് റോവർ ഡിഫൻഡറിന്റെ ഉടമ ഒരു തടസ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ഡിഫൻഡറിന്റെ ടയറുകളുടെ ട്രാക്ഷൻ നഷ്ടപ്പെടുകയും അടിവശം മണലിൽ ആഴുകയും ചെയ്തു. ആളുകൾ ഏറെ നേരം ശ്രമിച്ചിട്ടും ഡിഫൻഡറിന്റെ പിൻ ചക്രങ്ങൾ മണൽ കുഴിച്ചുകൊണ്ടേയിരുന്നു.
ഒടുവില്‍ രക്ഷാപ്രവര്‍ത്തനത്തിനായി പുതിയ തലമുറ മഹീന്ദ്ര ഥാറിനെ എത്തിച്ചു. തുടർന്ന് ഒരു ചങ്ങല ഘടിപ്പിച്ച ശേഷം മണല്‍തിട്ടയില്‍ നിന്ന് ഡിഫെന്‍ഡറിനെ നീക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങി. മുന്നില്‍ നിന്ന് കെട്ടി വലിക്കുന്നതിന് പകരം റിവേഴ്സില്‍ ഡിഫെന്‍ഡറിനെ നീക്കാനായിരുന്നു പ്ലാന്‍. തുടക്കത്തില്‍ മണലില്‍ ഗ്രിപ്പ് ലഭിച്ചില്ലെങ്കിലും അധികം വൈകാതെ ഥാര്‍ ഡിഫന്‍ഡറിനെ അനായാസേന വലിച്ചുനീക്കി.
വില കൂടിയ കാറിനെ അതും ഒരു ഓഫ്റോഡര്‍ എസ്യുവിയെ മഹീന്ദ്ര ഥാര്‍ പുഷ്പം പോലെ കെട്ടിവലിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിക്കുകയാണ്. അതേസമയം ഈ രക്ഷാപ്രവർത്തനത്തിന്റെ അർത്ഥം ഥാർ ഇപ്പോൾ ഡിഫൻഡറിനേക്കാൾ കഴിവുള്ളവതാണ് എന്നല്ല. ഓഫ്-റോഡിംഗ് എന്നാൽ തന്ത്രപരമായ ഡ്രൈവിംഗാണ്. വാഹനങ്ങൾ അപ്രതീക്ഷിതമായി കുടുങ്ങിയേക്കാം. ഇത് വാഹനത്തെയും ഡ്രൈവറെയും ആശ്രയിച്ചിരിക്കുന്നു. എങ്കിലും, അജ്ഞാതമായ സ്ഥലങ്ങളിലേക്ക് ഓഫ്-റോഡ് സാഹസികമായി പോകുന്നത് അപ്രതീക്ഷിതമായ വെല്ലുവിളികൾ സമ്മാനിക്കും. ഓഫ്-റോഡിംഗ് അങ്ങേയറ്റം ആസ്വാദ്യകരമായിരിക്കും. എന്നാൽ ഓഫ്-റോഡ് ട്രയലുകൾ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഒരു ബാക്കപ്പ് വാഹനം ഇല്ലാതെ ഹാർഡ്കോർ ഓഫ് റോഡിംഗ് ഒരിക്കലും ശ്രമിക്കരുത്. ഡ്രൈവറുടെ പരിചയമോ വാഹനത്തിന്റെ കഴിവോ പരിഗണിക്കാതെ, ഏത് വാഹനവും കുടുങ്ങാം. ഒരു റിക്കവറി വെഹിക്കിൾ ഉള്ളത് തടസ്സങ്ങളില്ലാത്ത രക്ഷാപ്രവർത്തനം ഉറപ്പാക്കുന്നു.
Last Updated Dec 22, 2023, 2:50 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]