

ചീട്ടുകളിച്ച പണത്തെ ചൊല്ലിയുള്ള തര്‍ക്കം കലാശിച്ചത് കൊലപാതകത്തില്‍; സുഹൃത്തിനെ കഴുത്ത് അറുത്ത് കൊന്ന് ചെളിയില്‍ താഴ്ത്തി; രണ്ട് പേര് കസ്റ്റഡിയില്‍
കൊല്ലം: ചീട്ടുകളിച്ച പണത്തെ ചൊല്ലി ഉണ്ടായ വാക്കുതര്‍ക്കം കലാശിച്ചത് കൊലപാതകത്തില്‍.
കൊല്ലം കണ്ണനല്ലൂരില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ കൂട്ടുകാരനെ കൊലപ്പെടുത്തി.
അല്‍ത്താഫ് മിയ എന്നയാളെയാണ് കൊലപ്പെടുത്തിയത്. കേസില്‍ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
കഴിഞ്ഞ പതിനേഴിനായിരുന്നു കൊലപാതകം. പശ്ചിമ ബംഗാള്‍ സ്വദേശികളായ അൻവര്‍ മുഹമ്മദ്, ബികാസ് സെൻ എന്നിവരാണ് പൊലീസിന്റെ കസ്റ്റഡിയിലുള്ളത്. പ്രതികളെ വിശദമായി ചോദ്യം ചെയ്യുകയാണെന്ന് പൊലീസ് അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]