
തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴ് ശാർക്കര ക്ഷേത്രത്തിന് അടുത്തുള്ള സ്ഥലത്ത് നിന്ന് വാവ സുരേഷിന് കോൾ എത്തി. മീൻ വളർത്തുന്ന കുളത്തിൽ വലിയ മൂർഖൻ പാമ്പ്, മാത്രമല്ല വെള്ളത്തിൽ ഇറങ്ങിയ നായയെ മൂർഖൻ പാമ്പ് കൊന്നു.
സ്ഥലത്ത് എത്തിയ വാവ ചുറ്റുംനോക്കി. പൂവും ,പച്ചക്കറികളും കൃഷി ചെയ്യുന്ന സ്ഥലം. സ്ത്രീകൾ ചേർന്നാണ് നടത്തുന്നത്. മീൻകുളത്തിന് അടുത്ത് എത്തിയ വാവ മൂർഖനെ കണ്ടു. പാമ്പിനെ പിടികൂടാൻ നോക്കിയതും അത് കുളത്തിന് നടുക്ക് എത്തി.
മീൻ കുളത്തിൽ കിടന്ന മൂർഖൻ പാമ്പിനെ പിടികൂടിയ കാഴ്ച്ച അവിടെ നിന്നവർക്ക് പുതിയൊരനുഭവമായി. കാണുക ത്രില്ലടിപ്പിക്കുന്ന സാഹസിക കാഴ്ച്ചയുമായി എത്തിയ സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.