
സീരിയലുകളിലൂടെയും സിനിമകളിലൂടെയും പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ കലാകാരിയാണ് ചന്ദ്ര ലക്ഷ്മണ്. വില്ലത്തി വേഷത്തിലൂടെയാണ് ചന്ദ്ര ലക്ഷ്മണ് സീരിയലില്‍ ശ്രദ്ധയാകര്‍ഷിച്ചത്.
സ്വന്തം സുജാത എന്ന ഹിറ്റ് സീരിയലിലൂടെയാണ് ആ ഇമേജ് പിന്നീട് മാറ്റിയെടുത്തത്. നീണ്ട
നാളുകള്‍ക്ക് ശേഷമാണ് ചന്ദ്ര സീരിയലിലേക്ക് വീണ്ടും തിരികെ എത്തിയത്. ടോഷ് ക്രിസ്റ്റി ജീവിതപങ്കാളിയായെത്തിയത് ഇതിനിടയിലായിരുന്നു.
വിവാഹശേഷവും ചന്ദ്ര ലക്ഷ്മണും ടോഷും സീരിയലില്‍ നിന്ന് വിട്ടുനിന്നില്ല. കുഞ്ഞതിഥിയെത്തുന്നതിനു മുന്നോടിയായി ബ്രേക്കെടുത്ത നടി സീരിയലില്‍ മടങ്ങിയെത്തിയതും സ്വന്തം സുജാതയിലൂടെയായിരുന്നു.
അയാൻ എന്നാണ് ചന്ദ്ര ലക്ഷ്മണിന്റെയും ടോഷ് ക്രിസ്റ്റിയുടെയും പൊന്നോമനയുടെ പേര്. ദൈവത്തിന്റെ സമ്മാനം എന്നാണ് അയാൻ എന്ന വാക്കിന്റെ അർത്ഥം.
ഇപ്പോഴിതാ അയാൻ സ്കൂളിൽ പോകാൻ തുടങ്ങുകയാണെന്ന് അറിയിക്കുകയാണ് ചന്ദ്രയും ടോഷും. അയാന്റെ സ്കൂളിലെ ആദ്യ ദിനം എന്ന ക്യാപ്ഷനോടെയാണ് സ്കൂളിൽ എത്തിക്കുന്നതും കുട്ടികളുടെ കൂടെ കളിക്കുന്നതും പഠിക്കുന്നതും സ്വന്തമായി ഭക്ഷണം കഴിക്കുന്നതും ഉൾപ്പെടെയുള്ള ചെറിയ വീഡിയോ താരം പങ്കുവച്ചിരിക്കുന്നത്.
അയാൻ വളരെ ഇഷ്ടത്തോടെയും അത്ഭുതത്തോടെയുമാണ് സ്കൂളിൽ എത്തിയതെന്ന് വീഡിയോയിൽ വ്യക്തമാണ്. ഈ മാസം ആദ്യമായിരുന്നു അയാൻ രണ്ട് വയസ് പൂർത്തിയാക്കിയത്. ‘എന്റെ രാജക്കുട്ടിക്ക് രണ്ട് വയസായി’ എന്ന് തുടങ്ങുന്ന വരികളോടു കൂടിയാണ് കുഞ്ഞുമകന് ആശംസ നേർന്നുള്ള കുറിപ്പ് ചന്ദ്ര പങ്കുവച്ചത്.
‘എന്റെ രാജക്കുട്ടിക്ക് രണ്ട് വയസ്സായി. അവൻ വളരുന്നതും അവന് ഇഷ്ടമുള്ളത് ചെയ്യുന്നതും ഈ ലോകത്തിലെ അതിശയകരമായ കാര്യങ്ങൾ പഠിക്കുന്നതും എന്നോടുള്ള അവന്റെ സ്നേഹവും കാണാൻ കാത്തിരിക്കാൻ എനിക്ക് വയ്യ.
View this post on Instagram A post shared by CHANDRA LAKSHMAN TOSH (@chandlight.iyer) അതിനൊപ്പം തന്നെ ചിപ്സ് പങ്കിടാനും ഒരുമിച്ച് ഹാങ് ഔട്ട് ചെയ്യാനും പാട്ടുകൾ പാടാനും മുറുക്കെ കെട്ടിപ്പിടിക്കാനും. എന്റെ പ്രിയപ്പെട്ട
മകന് ജന്മദിനാശംസകൾ നേരുന്നു. ഒപ്പം അവന്റെ ജീവിതത്തിൽ ഒരുപാട് സന്തോഷവും സമൃദ്ധിയും ഉണ്ടാകട്ടെ.’ – എന്ന മനോഹരമായ കുറിപ്പോടെയാണ് മകൻ അയാന് ചന്ദ്ര ലക്ഷ്മൺ ആശംസകൾ നേർന്നത്.
: ക്രൈം മിസ്റ്ററി ചിത്രവുമായി ശരത് കുമാര്‍; ‘ദി സ്മൈല്‍ മാന്‍’ ടീസര്‍ ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]