നോസ്ട്രഡാമസിന്റെ പ്രവചനങ്ങളെ കുറിച്ച് നമ്മളെല്ലാം കേട്ടിട്ടുണ്ടാവും. അതുപോലെ, പ്രവചനം നടത്തുന്നതിന്റെ പേരിൽ അറിയപ്പെടുന്ന ഒരാളാണ് അതോസ് സലോമെ. തന്നെ സ്വയം പ്രവാചകനായി വിശേഷിപ്പിച്ചത് സലോമെ തന്നെയാണ്. ബ്രസീലിന്റെ നോസ്ട്രഡാമസ് എന്നും ഇയാൾ അറിയപ്പെടുന്നു. നിരവധിക്കണക്കിന് പ്രവചനങ്ങൾ ഇയാൾ നടത്തിയിട്ടുണ്ട്. അതുപോലെ നടത്തിയ ഒരു പ്രവചനമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
അതോസ് സലോമെ നേരത്തെ പ്രവചിച്ച നിരവധി കാര്യങ്ങൾ ലോകശ്രദ്ധ നേടിയിരുന്നു. അതിൽ എലിസബത്ത് രാജ്ഞിയുടെ മരണം, റഷ്യ- യുക്രൈന് മേൽ നടത്തിയ ആക്രമണം, ഇലോൺ മസ്ക് ട്വിറ്റർ ഏറ്റെടുക്കും, മഹാമാരി എന്നിവയെല്ലാം പെടുന്നു. അതുപോലെ ഇപ്പോൾ ഇയാൾ നടത്തിയിരിക്കുന്ന പ്രവചനം ലോകത്ത് ശക്തമായ പ്രകൃതി ദുരന്തങ്ങൾ വരും, അത് വലിയ ജനസംഖ്യയെ ഇല്ലാതെയാക്കാൻ കാരണമായിത്തീരും എന്നാണ്.
പ്രകൃതി ദുരന്തങ്ങളുടെ ഒരു പരമ്പര തന്നെ വരാനിരിക്കുന്നു എന്നും ലോകനാശത്തിന്റെ ആരംഭമാണ് അതെന്നുമാണ് അതോസിന്റെ പ്രവചനം. ഈ വർഷം അവസാനമാണത്രെ അത് നടക്കുക. ഭൂകമ്പങ്ങൾ, വ്യാപകമായ വെള്ളപ്പൊക്കം പോലെയുള്ളവയെല്ലാം സംഭവിക്കാം എന്നാണ് ഇയാൾ പറയുന്നത്. കൂടാതെ ഇന്തോനേഷ്യ, ജാവ പോലെയുള്ള സ്ഥലങ്ങളിൽ അഗ്നിസ്ഫോടനങ്ങൾ ഉണ്ടാകും എന്നും ഇയാൾ പറയുന്നു. ഒപ്പം, അമേരിക്ക, കൊളംബിയ, കാനഡ തുടങ്ങിയ രാജ്യങ്ങളിൽ വിവിധ ദുരന്തങ്ങൾ സംഭവിക്കുമെന്നും അതോസ് പറയുന്നുണ്ട്.
ഇത്തരം ദുരന്തങ്ങൾ സംഭവിക്കാൻ പോകുന്നു എന്നതിനാൽ തന്നെ ജനങ്ങൾ ആവശ്യമുള്ള മുൻകരുതലുകളെടുക്കണമെന്നും ജാഗ്രതയോടെ ഇരിക്കണമെന്നുമാണ് ഇയാൾ പറയുന്നത്. എന്നാൽ, തന്റെ പ്രവചനങ്ങൾ എല്ലാം സംഭവിക്കണമെന്നില്ല, ആരേയും ഭയപ്പെടുത്താൻ ഉദ്ദേശിച്ചുള്ളതല്ല അവയൊന്നും എന്നാണ് ഇയാൾ പറയുന്നത്. ഒപ്പം, ആളുകൾക്ക് ജാഗ്രതയോടെയിരിക്കാനുള്ള മുന്നറിയിപ്പ് നൽകുകയാണ് താൻ ചെയ്യുന്നത് എന്നും ഇയാൾ പറയുന്നു. നിരവധിക്കണക്കിന് ഫോളോവേഴ്സ് ഇയാൾക്കുണ്ട്.
അതേസമയം നമുക്കറിയാം, ഇത്തരം സ്വയം പ്രവാചകരായി അറിയപ്പെടുന്ന ആളുകൾ പറയുന്നതെല്ലാം സത്യമാകാനിടയില്ല, ചിലത് സംഭവിച്ചു പോകുന്നു എന്നേയുള്ളൂ എന്ന്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]