ദൈവത്തിന് കത്തെഴുതുന്ന കുട്ടികളുണ്ട്. തങ്ങളുടെ ആഗ്രഹങ്ങളും പ്രാർത്ഥനകളും ദൈവം കേൾക്കുമെന്ന വിശ്വാസത്തിലാണ് അവർ അപ്രകാരം ചെയ്യുന്നത്.
എന്നാൽ ആ കത്തിന് മറുപടി ലഭിച്ചാലോ? അത്തരമൊരു സംഭവമാണ് ഇംഗ്ലണ്ടിലെ സോമർസെറ്റിൽ നടന്നത്. ദൈവത്തിന് കത്തയച്ച എട്ടുവയസ്സുകാരിക്ക് ആറുമാസത്തിന് ശേഷം മറുപടി ലഭിച്ചു.
‘ഗോഡ്, ക്ലൗഡ് 9, ഹെവൻ’ (God, Cloud 9, Heaven) എന്ന വിലാസത്തിലാണ് കുട്ടി കത്തയച്ചത്. ആരാണ് മറുപടി അയച്ചതെന്നോ ഏത് പോസ്റ്റ് ഓഫീസിൽ നിന്നാണ് കത്ത് വന്നതെന്നോ വ്യക്തമല്ലെന്ന് കുട്ടിയുടെ മാതാപിതാക്കൾ പറയുന്നതായി ന്യൂസ്കേരള.നെറ്റ് റിപ്പോർട്ട് ചെയ്യുന്നു.
മാതാപിതാക്കൾ മറ്റൊരു നായക്കുട്ടിയെ വാങ്ങാൻ അനുവദിക്കാത്തതിലുള്ള സങ്കടത്തിലാണ് കുട്ടി ദൈവത്തിന് കത്തെഴുതിയത്. കുട്ടിയുടെ മാതാപിതാക്കൾ ഈ അനുഭവം റെഡ്ഡിറ്റിൽ പങ്കുവെച്ചതോടെ സംഭവം വലിയ ശ്രദ്ധ നേടി.
ഒരു പ്രീപെയ്ഡ് റോയൽ മെയിൽ കവറിലാണ് കുട്ടിക്ക് മറുപടി ലഭിച്ചത്. ‘ദൈവം എല്ലാ പ്രാർത്ഥനകളും കേൾക്കുകയും യഥാസമയം അവയ്ക്ക് ഉത്തരം നൽകുകയും ചെയ്യുമെന്ന് നിന്നോട് പറയാൻ എന്നെ ചുമതലപ്പെടുത്തിയിരിക്കുന്നു’ എന്നാണ് കത്തിൽ കുറിച്ചിരുന്നത്.
കത്ത് ലഭിച്ചപ്പോൾ മകൾ ഏറെ സന്തോഷവതിയായെന്നും കത്തിന് പിന്നിലെ രഹസ്യം തനിക്ക് വളരെ ഇഷ്ടപ്പെട്ടുവെന്നും അമ്മ പറയുന്നു. കുട്ടിക്ക് നായകളോടുള്ള സ്നേഹത്തെക്കുറിച്ചും കത്തിൽ പരാമർശമുണ്ട്. വടക്കൻ അയർലൻഡിലെ റോയൽ മെയിൽ സോർട്ടിംഗ് സെൻ്ററിലെ ഏതെങ്കിലും ഉദ്യോഗസ്ഥനാകാം ഈ കത്തിന് പിന്നിലെന്ന് പെൺകുട്ടിയുടെ അമ്മ കരുതുന്നു.
സ്വർഗ്ഗം, സാന്താക്ലോസ് തുടങ്ങിയ വിലാസങ്ങളിലേക്ക് കുട്ടികൾ അയക്കുന്ന കത്തുകൾ ഇവിടുത്തെ ജീവനക്കാർക്ക് ലഭിക്കാറുണ്ട്. കത്തെഴുതാൻ മനസ്സുകാണിച്ച ആ അജ്ഞാത വ്യക്തിക്ക് കുട്ടിയുടെ അമ്മ നന്ദി രേഖപ്പെടുത്തി.
ഈ ഡിജിറ്റൽ യുഗത്തിൽ ഇത്തരം കാരുണ്യപ്രവൃത്തികൾ അപൂർവമാണെന്നും, ഈ സ്നേഹം ഓർമ്മകളിൽ എന്നും നിലനിൽക്കുമെന്നും അവർ കൂട്ടിച്ചേർത്തു. FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

