
സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് ഗായിക കൂടിയായ അഭിരാമി സുരേഷ്. പാചകവും വാചകവും യാത്രയും വീട്ടുവിശേഷങ്ങളുമെല്ലാം വ്ളോഗിലൂടെ അവർ പങ്കിടാറുണ്ടായിരുന്നു.
ഇപ്പോഴിതാ തന്റേയും കുടുംബത്തിന്റേയും രസകരമായൊരു വീഡിയോയാണ് അഭിരാമി പങ്കുവച്ചിരിക്കുന്നത്. വീഡിയോയ്ക്കൊപ്പം അഭിരാമി പറഞ്ഞ വാക്കുകള്‍ ചര്‍ച്ചയായി മാറുകയാണ്.
സോഷ്യല്‍ മീഡിയ കുടുംബവുമായി ഉണ്ടായിരുന്ന അടുപ്പം നഷ്ടമായതിനെക്കുറിച്ചും അതിനെ വീണ്ടെടുക്കാനുള്ള ശ്രമത്തെക്കുറിച്ചുമാണ് അഭിരാമി സംസാരിക്കുന്നത്. ‘അധികം വ്ളോഗര്‍മാര്‍ ഇല്ലാതിരുന്ന കാലത്താണ് ഞങ്ങള്‍ വ്ളോഗിംഗ് ആരംഭിക്കുന്നത്.
ഞങ്ങളുടെ നല്ലതും പ്രയാസമേറിയതുമായ നിമിഷങ്ങള്‍ നിങ്ങളുമായി പങ്കുവെക്കുന്നതും വീഡിയോ ഒരുക്കുന്നതുമെല്ലാം ഏറെ ഇഷ്ടപ്പെട്ടിരുന്നു. കാരണം, നിങ്ങള്‍ എന്നും ഞങ്ങളുടെ കുടുംബത്തെ പോലെയാണ്.
എജി കുടുംബം എന്ന് നമ്മള് വിളിക്കുന്നൊരു ലോകം തന്നെ നമ്മള് സൃഷ്ടിച്ചെടുത്തു. ഞങ്ങള്‍ വലിയ നാഴികകക്കല്ലുകള് താണ്ടുന്നതിനിടെ നിര്‍ഭാഗ്യവശാല്‍ ഞങ്ങള്‍ക്ക് പിന്മാറേണ്ടി വന്നു’, എന്ന് അഭിരാമി പറയുന്നു.
‘പല വെല്ലുവിളികളും, അടിച്ചമര്‍ത്തലും അനാവശ്യ പ്രശ്നങ്ങളും നേരിടേണ്ടി വന്നു. സ്ഥിരമായി വ്ളോഗ് ചെയ്യുന്നതില്‍ നിന്നും അതെല്ലാം ഞങ്ങളെ തടഞ്ഞു.
അത് ഞങ്ങളുടെ സോഷ്യല്‍ മീഡിയ കുടുംബവുമായി ഉണ്ടായിരുന്ന ബന്ധത്തെ ബാധിച്ചു. അകല്‍ച്ച അനുഭവപ്പെടാന്‍ തുടങ്ങി.
അതിനാലാണ് ഇടയ്ക്ക് വച്ച് വ്യക്തിപരമായി വ്ളോഗിംഗ് ആരംഭിക്കുന്നത്. സ്വന്തം വഴികളിലൂടെ കണക്ട് ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു’എന്നും അഭിരാമി പറയുന്നു.
View this post on Instagram A post shared by Abhirami Suresh 🧞♀️ ആമി (@ebbietoot) പ്രവാസി മലയാള ചലച്ചിത്ര കൂട്ടായ്മ ഒരുങ്ങുന്നു ‘പക്ഷെ ഇപ്പോള്‍ ഞങ്ങള്‍ ഒരുമിച്ച് തിരികെ വന്നിരിക്കുകയാണ്. ഞങ്ങളുടെ പ്രിയപ്പെട്ട
ഓണ്‍ലൈന്‍ കുടുംബവുമായി വീണ്ടും അടുക്കാനും നഷ്ടപ്പെട്ട ആ ബന്ധം പുനര്‍സൃഷ്ടിക്കാനും.
ഒരുമിച്ച് വളരാം, ഒരുമിച്ച് തിളങ്ങാം. ലൈല സുരേഷ്, പാപ്പു, അമൃത സുരേഷ്, അഭിരാമി സുരേഷ് എന്ന ഞങ്ങളൊരുമിച്ച് നിങ്ങള്‍ക്കുള്ള സ്നേഹം അറിയിക്കുന്നു’വെന്നും താരം പറയുന്നു.
നിരവധി പേരാണ് അഭിരാമിയ്ക്കും കുടുംബത്തിനും പിന്തുണയുമായി എത്തുന്നത്. ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]