
.news-body p a {width: auto;float: none;}
ന്യൂഡൽഹി: റെയിൽവേയുടെ വിഐപി എക്സിക്യൂട്ടീവ് ലോഞ്ചിൽ വിളമ്പിയ ഭക്ഷണത്തിൽ നിന്ന് യാത്രക്കാരന് പഴുതാര ലഭിച്ചതായി പരാതി. ഡൽഹി സ്വദേശി ആര്യാൻഷ് ആയാണ് സമൂഹമാദ്ധ്യമത്തിൽ പഴുതാരയുടെ ചിത്രം സഹിതം പോസ്റ്റ് പങ്കുവച്ചത്.
‘ഇന്ത്യൻ റെയിൽവേ വിളമ്പുന്ന ആഹാരത്തിന്റെ ഗുണനിലവാരം മെച്ചപ്പെട്ടു, ഇപ്പോൾ കൂടുതൽ പ്രോട്ടീൻ അടങ്ങുന്ന റായ്ത്തയാണ് അവർ വിളമ്പുന്നത്’- എന്ന കുറിപ്പോടെയാണ് ആര്യാൻഷ് ചിത്രം പങ്കുവച്ചത്. വിഐപി ലോഞ്ചിൽ ഇങ്ങനെ ആണെങ്കിൽ സാധാരണ ട്രെയിനുകളിലും പാൻട്രി കാറുകളിലും വിളമ്പുന്ന ആഹാരത്തിന്റെ ഗുണനിലവാരും ചിന്തിക്കാവുന്നതേയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഭക്ഷണത്തിൽ നിന്ന് പഴുതാര ലഭിച്ചതിന് പിന്നാലെ വിഐപി ലോഞ്ചിലുണ്ടായിരുന്ന മറ്റ് യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകിയെന്നും എന്നാൽ അതൊക്കെ അവഗണിച്ച് അവർ ആ ഭക്ഷണം തന്നെ വീണ്ടും കഴിച്ചെന്നും ആര്യാൻഷ് പറയുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ആര്യാൻഷിന്റെ സമൂഹമാദ്ധ്യമ പോസ്റ്റ് വൈറലായതിന് പിന്നാലെ പ്രതികരണവുമായി ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആന്റ് ടൂറിസം കോർപ്പറേഷൻ (ഐആർസിടിസി) രംഗത്തെത്തി. ‘താങ്കൾക്കുണ്ടായ ബുദ്ധിമുട്ടിൽ ഖേദം അറിയിക്കുന്നു. ബുക്കിംഗ് റെസീപ്പ്റ്റ് വിവരങ്ങളും, സ്റ്റേഷന്റെ പേരും, മൊബൈൽ നമ്പറും ദയവായി പങ്കുവയ്ക്കൂ’- എന്നായിരുന്നു ഐആർസിടിസി പ്രതികരിച്ചത്.