
.news-body p a {width: auto;float: none;}
മോഹൻലാൽ, പൃഥ്വിരാജ്, ടൊവിനോ തോമസ്, മഞ്ജുവാര്യർ തുടങ്ങി വൻ താരനിര അണിനിരന്ന ലൂസിഫറിന്റെ രണ്ടാം ഭാഗം എമ്പുരാന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. ഗുജറാത്ത്, ഹൈദരാബാദ് തുടങ്ങിയ സ്ഥലങ്ങളിലെ ചിത്രീകരണത്തിനുശേഷം ഇപ്പോൾ തിരുവനന്തപുരത്താണ് ചിത്രീകരണം നടക്കുന്നത്. ഇപ്പോഴിതാ സിനിമയുമായി ബന്ധപ്പെട്ട ഒരു പോസ്റ്റ് പങ്കുവച്ചിരിക്കുകയാണ് എമ്പുരാന്റെ സംവിധായകൻ പൃഥ്വിരാജ്.
എമ്പുരാന്റെ നിർമാതാക്കളിൽ ഒരാളായ ആന്റണി പെരുമ്പാവൂരുമൊത്തുള്ള ചിത്രമാണ് പൃഥ്വിരാജ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. ആന്റണി പെരുമ്പാവൂർ നടന് മുന്നിൽ തൊഴുതുകൊണ്ട് ഇരിക്കുന്നതും പൃഥ്വിരാജ് തംസ് അപ്പ് നൽകുന്നതുമാണ് ചിത്രത്തിലുള്ളത്. ‘ലെ ആന്റണി: ഹെലികോപ്റ്റർ വരും എന്ന് ഞാൻ പറഞ്ഞു… ഹെലികോപ്റ്റർ വന്നു! ഇനി വേറെ എന്തെങ്കിലും?’- എന്നൊരു രസകരമായ ക്യാപ്ഷനും ചിത്രത്തിന് നൽകിയിട്ടുണ്ട്.
ചിത്രത്തിന് രസകരമായ കമന്റുകളും ലഭിക്കുന്നുണ്ട്. ‘ഇനി ഒരു യുഎഫ്ഒ’ (പറക്കും തളിക) എന്നുള്ള ടൊവിനോയുടെ കമന്റിനും നിരവധി ലൈക്കുകൾ ലഭിക്കുന്നുണ്ട്. പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ മേനോനും കമന്റ് ചെയ്തിട്ടുണ്ട്.
‘ലെ അബ്രഹാം ഖുറേഷി : മിണ്ടാണ്ട് ഇരിക്കാം, ഇല്ലെങ്കിൽ ഹെലികോപ്റ്ററിന്റെ മുകളിൽ നിന്ന് താഴോട്ട് ചാടാൻ ഇവന്മാർ പറയും, ആന്റണി : എന്നെ കുത്തുപാള എടുപ്പിക്കരുത്… പ്ലീസ്, ഡേയ് എന്നെ പിച്ചക്കാരൻ ആക്കാതടെ, ലെ പഥ്വി: ഇനി വേണം അത് കത്തിക്കാൻ, മാസ്’ തുടങ്ങിയ കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ലൂസിഫർ റിലീസ് ചെയ്ത മാർച്ച് 28ന് എമ്പുരാൻ തിയേറ്ററിൽ എത്തിക്കാനാണ് അണിയറപ്രവർത്തകർ ഒരുങ്ങുന്നതെന്നാണ് വിവരം. മഞ്ജു വാര്യർ, പൃഥ്വിരാജ്, ടൊവിനോ തോമസ് , ഇന്ദ്രജിത്ത്, സച്ചിൻ ഖേദേഖർ, സുരാജ് വെഞ്ഞാറമൂട്, നന്ദു, സായ് കുമാർ, സാനിയ ഇയ്യപ്പൻ, ബൈജു സന്തോഷ് തുടങ്ങി വൻതാരനിര എമ്പുരാനിലും അണിനിരക്കുന്നു.
ലൂസിഫറിന്റെ തുടർച്ച എന്ന നിലയിൽ എമ്പുരാന് ആരാധക പ്രതീക്ഷ വാനോളമാണ്. മുരളി ഗോപി രചന നിർവഹിക്കുന്ന ചിത്രത്തിന് സുജിത് വാസുദേവ് ആണ് ഛായാഗ്രഹണം. ആശിർവാദ് സിനിമാസിനൊപ്പം ലൈക പ്രൊഡക്ഷൻസും ചേർന്നാണ് നിർമ്മാണം.